ഒന്നുമേ തെരിയാത്... ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സക്കര്‍ബര്‍ഗ്; മെറ്റ എന്ന പേരില്‍ ലോകത്തെ എടുത്ത് മറിക്കും; സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് ഫേസ് ബുക്ക് മാറുമ്പോള്‍

ഒരു ദിവസമെങ്കിലും ഫേസ് ബുക്ക് ഒന്ന് തുറന്നില്ലെങ്കില്‍ ഉറക്കം വരാത്തവരാണ് നമ്മള്‍ മലയാളികള്‍. ഫേസ് ബുക്കിനെ സംബന്ധിച്ച് വലിയൊരു വാര്‍ത്ത വരികയാണ്. കമ്പനിയുടെ കോര്‍പറേറ്റ് പേര് മാറ്റിയിരിക്കുകയാണ് ഫേസ്ബുക്ക്. 'മെറ്റ' എന്നാണ് പുതിയ പേരെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വര്‍ക്ക്, കമ്യൂണിക്കേഷന്‍ തുടങ്ങിയവയെല്ലാം വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളിലൂടെ സാധ്യമാക്കുന്ന 'മെറ്റാവെഴ്‌സ്' എന്ന ഓണ്‍ലൈന്‍ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി.
ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം എന്നീ ആപ്പുകള്‍ ഇനി മെറ്റയുടെ കീഴിലാകും പ്രവര്‍ത്തിക്കുക. കമ്പനിയിലെ ഡെവലപ്പര്‍മാരുടെ വാര്‍ഷിക കോണ്‍ഫറന്‍സിലാണ് സക്കര്‍ബര്‍ഗ് കമ്പനിയുെട പേരുമാറ്റം പ്രഖ്യാപിച്ചത്.
2015 ആഗോള ടെക് ഭീമന്മാരില്‍ ഒന്നായ ഗൂഗിള്‍ മാതൃകമ്പനിയുടെ പേര് ആല്‍ഫബെറ്റ് എന്നാക്കിയിരുന്നെങ്കിലും അതത്ര പ്രശസ്തമായിരുന്നില്ല. അതിനാല്‍ തന്നെ മെറ്റ എത്രത്തോളം പോകുമെന്ന് ഉറപ്പില്ല.
ഉപയോക്താക്കളുടെ ബ്രൗസിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങള്‍ ഗൂഗിളിന്റെയും ഫേസ്ബുക്കന്റെയും കൈകളിലെത്താതിരിക്കാന്‍ ആപ്പിള്‍ പല പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായിരിക്കില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിളിന്റെ ബ്രൗസറായ സഫാരിയില്‍ കുക്കികള്‍ ബ്ലോക്ക് ചെയ്തിട്ട് ബ്രൗസ് ചെയ്യുന്നവരെ വരെ തിരിച്ചറിയാനുള്ള ശേഷിയാണ് ഇരു കമ്പനികള്‍ക്കുമുള്ളത് എന്നാണ് പുതിയ ആരോപണം. ഇതിനായി ഫേസ്ബുക്കും ഗൂഗിളും സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
സഫാരിയില്‍ കുക്കികള്‍ ഡിസേബിള്‍ ചെയ്ത് ബ്രൗസ് ചെയ്യുന്നവരെ തിരിച്ചറിയാനുള്ള ഫെയ്‌സ്ബുക്കിന്റെ ശേഷി വര്‍ധിപ്പിക്കാനായി ഇരു കമ്പനികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു, ഇതുവഴി ആപ്പിളിന്റെ പ്രതിരോധങ്ങളെ തകര്‍ത്തു എന്നുമാണ് ആരോപണം. ഇരു കമ്പനികളുടെയും സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് കിറ്റ്‌സ് ഒരുമിപ്പിച്ചാണ് ഐഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഫെയ്‌സ്ബുക്കിന് ചോര്‍ത്തി നില്‍കിവന്നതെന്നാണ് പുതിയ ആരോപണം.
ഇതുവഴി ഫെയ്‌സ്ബുക്കിന് യൂസര്‍ ഐഡി കുക്കിമാച്ചിങ് നടത്താന്‍ സാധിച്ചു. കൂടാതെ ഇരുകമ്പനികളും പല രാജ്യങ്ങളിലുമുള്ള പ്രസാധകരുടെ താത്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീക്കാന്‍ സഹകരിച്ചു എന്നുമാണ് ആപ്പിള്‍ ഇന്‍സൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ലോക പരസ്യ മേഖലയെ അടക്കിവാഴാനുള്ള ഇരുകമ്പനികളുടെയും ശ്രമമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
ഗൂഗിളിനെതിരെ അറ്റോര്‍ണീസ് ജനറല്‍ അമേരിക്കയില്‍ ഫയല്‍ ചെയ്ത കേസിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആപ്പിള്‍ തങ്ങളുടെ സഫാരിയില്‍ 2018ലാണ് ഇന്റലിജന്റ് ട്രാക്കിങ് പ്രൊട്ടക്ഷന്‍ 2.0 കൊണ്ടുവരുന്നത്. ഇതിനെയാണ് ഇരു കമ്പനികളും ചേര്‍ന്ന് തകര്‍ത്തതെന്നാണ് ഒക്ടോബര്‍ 22ന് പരിഷ്‌കരിച്ചു സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതിനൊക്കെ പിന്നാലെയാണ് സുക്കര്‍ബര്‍ക്കിന്റെ ഫേസ്ബുക്കിന്റെ പേരുമാറ്റല്‍.
"
https://www.facebook.com/Malayalivartha

























