ഒക്ടോബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വിതരണം 30 മുതല്‍... ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി

ഒക്ടോബറിലെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 30 മുതല്‍ വിതരണം ചെയ്യും. പെന്‍ഷന്‍ നല്‍കുന്നതിനായി 753.16 കോടി രൂപ അനുവദിച്ചു.
ഇതോടൊപ്പം ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.
49.31 ലക്ഷം പേര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷനും 6.55 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. 856.13 കോടി രൂപയാണ് വിതരണം ചെയ്യുക
"
https://www.facebook.com/Malayalivartha

























