കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനില്‍ ഇന്നുമുതല്‍...

കോവിഡ് ഇടയാക്കിയ ഇടവേളയ്ക്ക് ശേഷം നല്ലകാലം വരുമെന്ന പ്രതീക്ഷയില്‍ മലയാള ചിത്രങ്ങളും ബിഗ് സ്‌ക്രീനില്‍ ഇന്നുമുതല്‍ തെളിയുന്നു. ജോജു ജോര്‍ജ് ചിത്രം സ്റ്റാറാണ് ഒരിടവേളക്ക് ശേഷമുള്ള ആദ്യ തിയേറ്റര്‍ ചിത്രം.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് ഉള്‍പ്പെടെയുള്ള ഒരുപിടി ചിത്രങ്ങളും വരും നാളുകളില്‍ തിയറ്ററുകളില്‍ എത്തും . ഡോമിന്‍ ഡി സില്‍വ എന്ന സംവിധായകന്റെ സ്റ്റാര്‍ സിനിമയില്‍ അതിഥിയായി പൃഥ്വി രാജു എത്തുന്നുണ്ട് . കനല്‍ സിനിമയിലൂടെ ശ്രദ്ധ നേടിയ നടി ഷീലു എബ്രഹാം , ജാഫര്‍ ഇടുക്കി എന്നിവര് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .
ജോയ് മാത്യു , മാമുക്കോയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുലരി ബഷീര്‍ സംവിധാനം ചെയ്ത ക്യാബിന്‍ എന്ന ചിത്രവും ഇന്ന് തിയറ്ററുകളില്‍ എത്തും.റിലീസിങ് സംബന്ധിച്ച ആശങ്കകള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തില്‍ പരിഹരിക്കപ്പെട്ടതോടെയാണ് മലയാള ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നത് .
സുകുമാരകുറുപ്പിന്റെ കഥപറയുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് നവംബര്‍ 12 ന് തിയറ്ററില്‍ എത്തും . അജഗജാന്തരം, എല്ലാം ശെരിയാകും, ഭീമന്റെ വഴി, കുഞ്ഞെല്‍ദോ തുടങ്ങിയ ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിന് എത്തും .
മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ ഫിലിം ചേമ്ബര്‍ മധ്യസ്ഥതയില്‍ തിയറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മില്‍ ചര്‍ച്ച പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























