കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകേണ്ട സാഹചര്യത്തില്‍ ചെറിയാന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഒരുപാട് ഗുണം ചെയ്യും.... ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി...

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാവ് എ.കെ ആന്റണി. ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം വിട്ടുനിന്നുവെങ്കിലും കോണ്‍ഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാട്ടിയിലും അംഗത്വം എടുത്തിട്ടില്ല.
സി പി എമ്മിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിട്ടും പാര്‍ട്ടി അംഗത്വമെടുത്തിട്ടില്ല.
ചെറിയാന്‍ സഹോദരനെപ്പോലെയാണ്. കോണ്‍ഗ്രസിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷമെന്നും ആന്റണി. ഇന്നു രാവിലെ ചെറിയാന്‍ രാഷ്ട്രീയ ഗുരുവായ എ.കെ. ആന്റണിയെ കാണാന്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരം വഴുതക്കാടുള്ള അഞ്ജനം വീട്ടിലെത്തിയിരുന്നു.
കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകേണ്ട സാഹചര്യത്തില്‍ ചെറിയാന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നതില്‍ പാര്‍ട്ടിയിലെ എല്ലാവരും സന്തോഷിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും കോണ്‍ഗ്രസിലാണ് ഉള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി.
ചെറിയാന്റെ മടങ്ങിവരവ് ആരുമായും താരതമ്യം ചെയ്യുന്നില്ല. ചെറിയാന്‍ ഫിലിപ്പിന് പാര്‍ട്ടിയില്‍ എങ്ങനെയുള്ള പരിഗണന നല്‍കണം എന്നകാര്യം കെപിസിസിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തി ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് പുനഃപ്രവേശനം പ്രഖ്യാപിക്കും. ചെറിയാന്‍ ഫിലിപ്പിന്റെ അംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനാകും പ്രഖ്യാപിക്കുക. ടങ്ങിയെത്തുന്ന ചെറിയാന്‍ ഫിലിപ്പിന് പാര്‍ട്ടിയില്‍ ഏതു സ്ഥാനം നല്‍കണമെന്നത് അടക്കമുള്ള കാര്യത്തിലും അദ്ദേഹം തീരുമാനമെടുക്കും.
" f
https://www.facebook.com/Malayalivartha


























