കണ്ണൂരില്‍ താഴെചൊവ്വ ബൈപാസ് പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ചെങ്കല്‍ ലോറിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ താഴെചൊവ്വ ബൈപാസ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട മാലിന്യലോറിയില്‍ ചെങ്കല്‍ലോറിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മാലിന്യ ലോറിയിലുണ്ടായിരുന്ന ഇടുക്കി കമ്പംമേട്ട് സ്വദേശി ഷാജി (56) ആണ് ദാരുണമായി മരിച്ചത്.
ഇതേ ലോറിയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശികളായ സനീഷ് (26) സതീഷ് (32) എന്നിവരെ ജില്ലാശുപത്രിയിലും ചെങ്കല്‍ ലോറിയിലുണ്ടായിരുന്ന സഹായി സവാദി (29) നെ പരിക്കുകളോടെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പുലര്‍ച്ചെ അഞ്ചോടെയായിരുന്നു അപകടം നടന്നത്. തളിപ്പറമ്പില്‍ നിന്നും വടകരയിലേക്ക് ചെങ്കല്ലുമായി പോകുന്ന ലോറി താഴെചൊവ്വ ബൈപാസില്‍ നിര്‍ത്തിയിട്ട മാലിന്യ ലോറിയില്‍ ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























