നോ ഹലാല്‍ സ്ക്രിപ്റ്റ് പൊട്ടി പൊളിഞ്ഞു;എല്ലാ സംഭവങ്ങൾക്കും തുടക്കമിട്ടത് ആ ഒരൊറ്റ കാര്യം; മാളത്തിലൊളിച്ച് തുഷാര ; തെരച്ചില്‍ ഊർജ്ജിതമാക്കി പോലീസ്

നോ ഹലാല്‍ സ്ക്രിപ്റ്റ് പൊട്ടി പൊളിഞ്ഞു. ഒടുവിൽ തുഷാര മാളത്തിലൊളിച്ചു. തെരച്ചില്‍ ഊർജ്ജിതമാക്കി പോലീസ് . കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് റസ്റ്ററന്റുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ തുഷാര, അജിത്ത്, അപ്പു എന്നിവര്‍ക്കായി അന്വേഷണം നടക്കുന്നുവെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് വ്യക്തമാക്കി .
പ്രതികളെല്ലാംഇപ്പോൾ ഒളിവിലാണ്. തുഷാരയും ഭര്‍ത്താവ് എന്നു പറയപ്പെടുന്ന അജിത്തും കൂട്ടാളികളും ചേര്‍ന്നു നടത്തിയ സംഘടിത ആക്രമണമാണിതെന്നു കേസ് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു . ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇംതിയാസ് കൊലക്കേസിലെ പ്രതി കൂടിയാണ് അജിത്ത് . കൂട്ടുപ്രതിയായ അപ്പു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ് .
ഇന്ഫോപാര്ക്കിനു അടുത്തായി പ്രവര്‍ത്തിക്കുന്ന ചില്‍സേ ഫുഡ് സ്പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് പ്രതികള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കു പറ്റിയ ബിനോജ് ജോര്‍ജ് ശസ്ത്രക്രിയയെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് .
ചില്‍സേ ഫുഡ് സ്പോട്ടിനു സമീപത്തെ പാനിപ്പൂരി സ്റ്റാള്‍ പ്രതികളുടെ നേതൃത്വത്തില്‍ നശിപ്പിച്ചിരുന്നു .ഇതിനെ ചോദ്യം ചെയ്തതാണ് അക്രമ സംഭവങ്ങളിൽ കലാശിച്ചത് . തുഷാര തന്റെ കടയുടെ മുന്നിൽ നോണ്‍ ഹലാല്‍ ബോര്‍ഡ് സ്ഥാപിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്നായിരുന്നു ആദ്യം ഇവർ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് .
പിന്നീട് പോലീസ് നടത്തിയ ആന്വേഷണത്തിലാണ് തുഷാരയുടെ വാദം ശരിയല്ലെന്ന് കണ്ടെത്തിയത്. ഇവർ അങ്ങോട്ടാണ് ആക്രമിച്ചതെന്നും വ്യക്തമായി. ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ചു പല സിവില്‍ കേസുകളും നിലവിലുള്ളതാണ്. അങ്ങനെയിരിക്കെ തുഷാര എന്ന സ്ത്രീക്കു ഫുഡ് കോര്‍ട്ടിലെ കടയില്‍ ഉടമസ്ഥത ഉണ്ടെന്ന് അവകാശപ്പെട്ടാണ് അക്രമ സംഭവങ്ങള്‍ കരുതിക്കൂട്ടി നടത്തിയതെന്നാണ് വെളിപ്പെടുത്തൽ.
തുഷാരയ്ക്ക് അവകാശമുണ്ടെന്നു പറയപ്പെടുന്ന കടയില്‍ ഇതുവരെ യാതൊരു കച്ചവട സ്ഥാപനങ്ങളും തുടങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം . തുഷാരയ്ക്കു മാധ്യമശ്രദ്ധ ലഭിക്കുന്നതിനും കേസിന്റെ സുഗമമായ അന്വേഷണം തടസപ്പെടുത്തുന്നതിനും വേണ്ടി മാത്രമായി ഉണ്ടാക്കിയ നുണക്കഥ മാത്രമാണ് നോ ഹലാല്‍ എന്നു മനസിലായതായും ഇന്‍ഫോപാര്‍ക്ക് പോലീസ് തുറന്നടിച്ചു. ഇപ്പോൾ തുഷാരയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
https://www.facebook.com/Malayalivartha

























