Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

ഒരു സ്വപ്നം പോലെ ഉദിച്ചുയര്‍ന്ന ശേഷം... കൊച്ചിയില്‍ കാറപകടത്തില്‍ മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു; ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ അപകടത്തില്‍പ്പെട്ടു; അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയും അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയുമാണ്

01 NOVEMBER 2021 10:09 AM IST
മലയാളി വാര്‍ത്ത

ഏറെ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് എറണാകുളത്ത് നിന്നും വരുന്നത്. മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അഞ്ജന ഷാജന്‍. ഇരുവരുടേയും വേര്‍പാട് ഒന്നിച്ചത് തികച്ചും ഞെട്ടല്‍ തന്നെയാണ്.

ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലുണ്ട്. മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

 



അന്‍സി കബീര്‍ 2019ലെ മിസ് കേരളയായി തെരഞ്ഞെടുത്തത് തികച്ചും നിയോഗമായിരുന്നു. മിസ് കേരളാ 2019ല്‍ സൗന്ദര്യറാണിയായി തിരുവനന്തപുരത്തുക്കാരി അന്‍സി കബീര്‍ മാറിയപ്പോള്‍ തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ അന്‍ജന ഷാജന്‍ രണ്ടാംസ്ഥാനവും സ്വന്തമാക്കി. 22 മലയാളി പെണ്‍കുട്ടികള്‍ മാറ്റുരച്ച ഫൈനല്‍ മല്‍സരങ്ങള്‍ക്കുശേഷം നടന്‍ ഷെയിന്‍ നിഗമാണ് വിജയിയെ അന്ന് പ്രഖ്യാപിച്ചത്.

22 സുന്ദരിമാരില്‍ ഏറ്റവും ഉയരമുള്ള അന്‍സി കബീര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തലപ്പൊക്കത്തോടെ തന്നെ കേരളത്തിന്റെ സുന്ദരിയായി. തിരുവനന്തപുരം ആലങ്കോട്കാരിയായ അന്‍സി ടെക്‌നോ പാര്‍ക്കിലെ സിസ്റ്റം എന്‍ജിനിയറാണ്. ഇത് ആദ്യമായല്ല അന്‍സി ഇതുപോലെ സുന്ദരിമാരുടെ വേദിയില്‍ മാറ്റുരയ്ക്കാനെത്തുന്നത്.

 



മിസ് കേരള 2019 ന്റെ ആവേശം തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും അന്‍സി കബീറിന്റെ മനസിലെ ആവേശം ഒടുങ്ങിയിട്ടില്ലായിരുന്നു. മിസ് കേരള പട്ടം കിട്ടി ആദ്യ ഒരാഴ്ച ഒരുപാട് അഭിനന്ദനങ്ങളും സന്തോഷങ്ങളുമായി നിറയെ ആവേശമായിരുന്നു ചുറ്റിലും. ആ അഭിനന്ദനങ്ങളും സന്തോഷങ്ങളുമെല്ലാം ഒരായുസിന്റെ ആവേശമാണ് തന്നില്‍ നിറച്ചതെന്ന് അന്‍സി കബീര്‍ അന്ന് പറഞ്ഞിരുന്നു.

കിരീട നേട്ടത്തിലൂടെ സാക്ഷാത്കരിച്ചത് അമ്മയുടെ സ്വപ്നം കൂടിയാണെന്നും ആന്‍സി പറഞ്ഞു. സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എല്ലാ മത്സരാര്‍ഥികള്‍ക്കും ഒപ്പം അവരുടെ കുടുംബാംഗങ്ങള്‍ എല്ലാവരും ഉണ്ടാകും. പക്ഷേ എന്നോടൊപ്പം എന്നും വന്നിരുന്നത് എന്റെ അമ്മ മാത്രമാണ്. സ്‌റ്റേജിന്റെ ഒരു കോണില്‍ അമ്മയുണ്ടാകും. കിരീട നേട്ടത്തിലൂടെ സാക്ഷാത്കരിച്ചത് അമ്മയുടെ സ്വപ്നം കൂടിയാണ്.

 



മുമ്പ് രണ്ട് മത്സരങ്ങളില്‍ അവസാന മൂന്നില്‍ ഇടം നേടിയെങ്കിലും കിരീടം ചൂടാതെ പരാജയപ്പെട്ടിരുന്നു. അപ്പോഴൊക്കെ അമ്മയുടെ മുഖത്തെ നിരാശ ശ്രദ്ധിച്ചിരുന്നു. അതൊക്കെ മറച്ചുവച്ച് സാരമില്ല. അടുത്ത തവണ ശ്രമിക്കാം. ഒരു ദിവസം നീയും കിരീടം ചൂടും എന്ന് പ്രോത്സാഹിപ്പിക്കുന്നതും അമ്മ തന്നെയായിരുന്നു.

അന്ന് മിസ് കേരള പട്ടം ഷെയ്ന്‍ നിഗം തലയില്‍ വച്ചു തരുമ്പോള്‍ അമ്മയെ ഞാന്‍ നോക്കി. അമ്മ കിരീടം ചൂടുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. അത്ര സന്തോഷമായിരുന്നു അമ്മയ്ക്കും ഒപ്പം എനിക്കും. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷവും അതുതന്നെയെന്ന് അന്‍സി കബീര്‍ പറഞ്ഞു.

 



സൗന്ദര്യ മത്സരങ്ങള്‍ വെറും സൗന്ദര്യമത്സരങ്ങളല്ല. നിങ്ങളെ പരുവപ്പെടുത്തുകയാണ് ഓരോ മത്സരവും. നിങ്ങളെ കൂടുതല്‍ ബോള്‍ഡ് ആക്കുന്നു. അതിനാല്‍ ഞാന്‍ സൗന്ദര്യ മത്സരങ്ങള്‍ ആസ്വദിക്കുകയാണ്. മോഡലിംഗ് എന്നെ അത്രയ്ക്ക് ആകര്‍ഷിക്കുന്നില്ല. ഒപ്പം സിനിമയും എന്റെ ലക്ഷ്യമല്ല. സിനിമയില്‍ നിന്ന് ചില ഓഫറുകള്‍ വന്നെങ്കിലും സ്വീകരിച്ചില്ല എന്നും ആന്‍സി പറഞ്ഞു. ആന്‍സിയുടെയും അഞ്ജനയുടേയും വേര്‍പാട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും താങ്ങാന്‍ കഴിയുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (11 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (31 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends