Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മോദി മാര്‍പാപ്പയെ കണ്ടതിന് പിന്നാലെ അടുമുടി ക്രൈസ്തവ സംഭാഷണങ്ങളങ്ങിയ ഒരു പ്രസംഗം നടത്തി കൊണ്ട്‌ പിണറായി പ്രധാനമന്ത്രിയെ കടത്തിവെട്ടി, ഏതു വിധേനയും ക്രൈസ്തവരെ ഒപ്പം നിര്‍ത്താനായി മുഖ്യമന്ത്രി ബൈബിള്‍ മന:പാഠമാക്കി

01 NOVEMBER 2021 11:42 AM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദിയെ അടിമുടി അനുകരിക്കുന്നയാളാണ് പിണറായി വിജയന്‍. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇരുവരും തമ്മില്‍ ജനിച്ച പശ്ചാത്തലത്തിലും സമാനതകളുണ്ട്. ഇരു വരും തീര്‍ത്തും സാമ്പത്തിക സുരക്ഷിതത്വം കുറഞ്ഞ കുടുംബങ്ങളില്‍ ജനിച്ചവരാണ്. വിനീതരായാണ് ഇരുവരും വളര്‍ന്നത്. അതു കൊണ്ടു തന്നെ അധികമാര്‍ക്കുമറിയാത്ത ഒരു അന്തര്‍ധാര ഇവര്‍ തമ്മിലുണ്ട്.

മോദി മാര്‍പാപ്പയെ കണ്ടതിന് പിന്നാലെ അടുമുടി ക്രൈസ്തവ സംഭാഷണങ്ങളങ്ങിയ ഒരു പ്രസംഗം നടത്തി കൊണ്ടാണ് പിണറായി പ്രധാനമന്ത്രിയെ കടത്തിവെട്ടിയത്.

 



മോദിയുടെ വത്തിക്കാന്‍ സന്ദര്‍ശനം ഏറ്റതാണ് പിണറായിയുടെ ശൈലീ മാറ്റത്തിനുള്ള പ്രധാന കാരണം. മോദിക്ക് പിന്നാലെ കേരളത്തിലെ ക്രൈസ്തവര്‍ പൊയ്ക്കളയുമോ എന്ന ഭയം കേരള സി പി എമ്മിനുണ്ട്. ഏതു വിധേനയും ക്രൈസ്തവരെ ഒപ്പം നിര്‍ത്താനുള്ള അടവിന്റെ ഭാഗമായി മുഖ്യമന്ത്രി ബൈബിള്‍ വരെ പഠിച്ചു. ഇത് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ വരെ അത്ഭുതപ്പെടുത്തി.

പിണറായി വിജയന്‍ ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെയെന്നാണ് പ്രസംഗം സശ്രദ്ധം കേട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.. തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചടങ്ങിലാണ്കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന. മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.

 



പ്രസംഗത്തില്‍ പലഭാഗത്തും ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ചാക്രിക ലേഖനത്തിലെ ഭാഗങ്ങളും മുഖ്യമന്ത്രി പ്രസംഗത്തിനിടെ ഉദ്ധരിച്ചിരുന്നു. കുടിയേറ്റ കുടുംബത്തിലെ മൂത്തപുത്രനായ മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ അജപാലനരീതിയെ മുഖ്യമന്ത്രി ഏറെ പ്രശംസിച്ചിരുന്നു. കാര്‍ഷികമേഖലയുടെ ഉന്നമനത്തിനായി മാര്‍ ജോര്‍ജ് ഞറളക്കാട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനേയും മുഖ്യമന്ത്രി പ്രസംശിച്ചു. ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന.

ചടങ്ങില്‍ കെ മുരളീധരന്‍ എം പിയും സന്നിഹിതനായിരുന്നു. മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാനായിരുന്നില്ലെങ്കില്‍ കര്‍ഷക നേതാവ് ആകുമായിരുന്നുവെന്നും ദില്ലിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരങ്ങളുടെ മുന്‍നിരയില്‍ കണ്ടേനെയെന്നുമാണ് മുരളീധരന്‍ എംപി മാര്‍ ജോര്‍ജ് ഞറളക്കാട്ടിനെ വിശേഷിപ്പിച്ചത്.

 



തലശേരി ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ പിതാവുമായി പിണറായിക്ക് വ്യക്തി ബന്ധം ഉണ്ട്. പിണറായിയുടെ ജന്മസ്ഥലമായ പിണറായിയെ പ്രതിനിധീകരിക്കുന്നത് അദ്ദേഹമാണ്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രി നേരിട്ട് ചടങ്ങില്‍ പങ്കെടുത്തത്. പിതാവിന് തലശേരിയിലെ ന്യൂനപക്ഷ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീന ശക്തിയുണ്ട്. അതു കൊണ്ടു കൂടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അതി മനോഹരമായ പ്രസംഗം അദ്ദേഹത്തിന് വേണ്ടി തയ്യാറാക്കിയത്.

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രശംസിക്കാനും മുഖ്യമന്ത്രി മറന്നില്ല. ഭൂമി ഇടപാട് കേസില്‍ ആലഞ്ചേരിയെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പല തവണ രക്ഷപ്പെടുത്തിയതാണ്. അടുത്ത കാലത്ത് കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും തന്നോട് കൂടിയാലോചിക്കാതെ കേസില്‍ മറ്റ് നടപടികള്‍ ആവശ്യമില്ലെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



മാര്‍പ്പാപ്പയെ മോദി സന്ദര്‍ശിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തതില്‍ ഇടതു നേതാക്കള്‍ക്ക് വ്യത്യസ്ത അഭിപ്രായമില്ല. പ്രധാനമന്ത്രിയുടെ നടപടിയെ മുഖ്യമന്ത്രി മനസുകൊണ്ടു പ്രശംസിക്കുകയാണ് ചെയ്യുന്നത് .എന്നാല്‍ വത്തിക്കാന്‍ സന്ദര്‍ശനം കൊണ്ട് കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കില്ലെന്നും സി പി എം പറയുന്നുണ്ട്. പക്ഷേ ഇത് തെറ്റിദ്ധാരണയാണെന്ന് സി പി എമ്മിനറിയാം. കാരണം ക്രൈസ്തവര്‍ക്കിടയില്‍
മോദി വിരോധം പഴയതു പോലെ സജീവമല്ല.

മോദിയുടെ ക്രിസ്ത്യന്‍ സ്‌നേഹം തങ്ങള്‍ക്ക് വിനയാകുമെന്ന കാര്യത്തില്‍ സി പി എമ്മിന് എതിരഭിപ്രായമില്ല. അതിനെ എങ്ങനെയും പ്രതിരോധിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലി കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു...  (8 minutes ago)

കലഞ്ഞൂർ കുളത്തുമൺ ഭാഗത്ത് കരിമ്പുലി ഇറങ്ങി, നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വനംവകുപ്പ്  (42 minutes ago)

പെസഹ, ദുഃഖവെള്ളി, ഇ‍ൗസ്റ്റർ, വിഷു അവധിദിനങ്ങളോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നുമുതൽ 21 വരെ അധികസർവീസുകളുമായി കെഎസ്‌ആർടിസി  (56 minutes ago)

കൊടും മഴ ഒരാൾ മരിച്ചു പ്രവചനങ്ങൾ പാളി..! ദേ ജില്ലകളിൽ മഴയോട് മഴ ഉച്ച കഴിഞ്ഞാൽ മഴ  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച തുടക്കം...  (1 hour ago)

വേനൽമഴ അടുത്ത മാസം ഒന്നു വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം....  (1 hour ago)

ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം പ്ര​തി​രോ​ധം പ്ര​ധാ​ന​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്...  (2 hours ago)

അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരം... ബൂട്ടാനെതിരെ ഇന്ത്യക്ക് വമ്പൻ ജയം  (2 hours ago)

പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (2 hours ago)

വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (2 hours ago)

യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ  (3 hours ago)

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു...  (3 hours ago)

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (9 hours ago)

Malayali Vartha Recommends