കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കൊക്കൈയ്ന്‍ അടക്കമുള്ള ലഹരിമരുന്നുമായി വമ്പന്‍മാര്‍ പിടിയില്‍. ഡോക്ടറും അഭിഭാഷകനും ഇവന്റ്മാനേജ്‌മെന്റ് ഉടമയും അടക്കമുള്ള യുവതി യുവാക്കളാണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ഷാജി ഫെര്‍ണാഡോ എന്ന ഷോണ്‍ ആണ് സംഘത്തിലെ മുഖ്യകണ്ണി.
കലൂര്‍ സ്വദേശിയും അഭിഭാഷകനുമായ രോഹിത് നായര്‍, കലൂര്‍ സ്വദേശിയും റെസ്‌റ്റോറന്റ് ഉടമയുമായ ഓസ്റ്റിന്‍ ജോസ്, കെമിക്കല്‍ ട്രീറ്റ്‌മെന്റ് ബിസ്‌നസുക്കാരനായ ജിനോ മുരളി, ആലപ്പുഴ സ്വദേശിയും ന്യൂട്രീഷനുമായ അക്ബര്‍ ഷാ, പന്തളം സ്വദേശിനിയും ദന്ത ഡോക്ടറുമായ ബെന്‍സി റാവൂത്തര്‍, ഫിസിയോതെറാപ്പിസ്റ്റ് സെയ്തലി ഫാത്തിമ, കണ്ണൂര്‍ സ്വദേശിനിയും ഏവിയേഷന്‍ വിദ്യാര്‍ത്ഥിനിയുമായ അമല്‍ റൗഫ് എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ്, കൊക്കൈയ്ന്‍, മെത്താഫിറ്റമിന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തു. ഈവന്‍ മാനേജ്‌മെന്റ് ഉടമയായ ഷോണ്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























