ദുബായില്‍നിന്ന് അവധിക്ക് നാട്ടിലെത്തി; മടക്കയാത്രയുടെ തലേദിവസം യുവാവ് കുത്തേറ്റ് മരിച്ചു, ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നു സൂചന

മണത്തല ചാപ്പറമ്പിനു സമീപം അലങ്കാരപ്പക്ഷികളുടെ വില്‍പ്പന നടത്തിയിരുന്ന യുവാവ് കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. മണത്തല നാഗയക്ഷിക്ഷേത്രത്തിനു സമീപം കൊപ്പര ചന്ദ്രന്റെ മകന്‍ ബിജു (35)വാണ് കുത്തേറ്റുമരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. ബൈക്കിലെത്തിയ സംഘമാണ് ബിജുവിനെ കുത്തിയതെന്നു സൂചന.
ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ബിജുവിനെ ഉടനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
അതേസമയം കഴിഞ്ഞ ഓഗസ്റ്റിലാണ് ദുബായില്‍നിന്ന് ബിജു അവധിക്ക് നാട്ടിലെത്തിയത്. അടുത്തദിവസം ഗള്‍ഫിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. ബിജു ബി.ജെ.പി. അനുഭാവിയാണ്.
കൂടാതെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്.എച്ച്.ഒ. കെ.എസ്. സെല്‍വരാജ് വ്യക്തമാക്കി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചുവരുകയാണ്. സംഭവത്തിനുശേഷം അക്രമികള്‍ ബീച്ച് ഭാഗത്തേക്കാണ് വണ്ടിയോടിച്ച് പോയതെന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha
























