നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. കുറുപ്പന്തറ സ്വദേശി രഞ്ജിത്ത് (29) ആണ് മരിച്ചത്. എം.സി റോഡിൽ നീലമംഗലം പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ അരുകിൽ സ്ഥാപിച്ചിരുന്ന കമ്പിയിൽ തട്ടി നിയന്ത്രണം നഷ്ട്ടപ്പെട്ട ബസ് എതിർദിശയിൽ വരുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.
https://www.facebook.com/Malayalivartha






















