ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡോക്ടര്‍ റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി.ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെ ഡയറക്ടര്‍ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പന്‍ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിഷയത്തില്‍ പ്രതികരിച്ചത്.
അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്‌റ്റേ ചെയ്തതോടെ ആരോഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിര്‍ത്തിരുന്നു. ഡയറക്ടറായ റീനയെ തടഞ്ഞുവച്ച് ഉത്തരവിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് കാലാവധി അവസാനിച്ചെന്നും പകര്‍ച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച് പുറത്താക്കിയത്. എന്നാല്‍, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട് റീന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു.
അതേസമയം കോടതിക്ക് നന്ദി പറഞ്ഞു ഡോക്ടര്‍ റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ റീന പറഞ്ഞു. ഇന്നത്തെ ദിവസം ഡോക്ടര്‍ അസീനയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് ഡോക്ടര്‍ റീനയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. ഡിഎച്ച്എസിനെ മാറ്റിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്‌റ്റേ ചെയ്തതിനാണ് നിയമവ്യവസ്ഥയ്ക്ക് അവര്‍ നന്ദി അറിയിച്ചു.
https://www.facebook.com/Malayalivartha


























