രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ

ചികിത്സയില്‍ കഴിയുന്ന രേണു സുധിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ നല്‍കുന്നത് പി.ഐ.സി.സി ലൈന്‍ ചികിത്സ . കീമോ തെറാപ്പിയുടെ വേദന താങ്ങാന്‍ പറ്റാത്തവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പിഐസിസി ലൈന്‍ ചികിത്സ. കൈയിലെ ഒരു പ്രധാന രക്തക്കുഴലിലൂടെ പ്രത്യേക കാത്തറ്റര്‍ സ്ഥാപിച്ച് മരുന്നുകള്‍ നേരിട്ട് ശരീരത്തിലേക്ക് എത്തിക്കുന്നതാണ് പി.ഐ.സി.സി ലൈന്‍. ആവര്‍ത്തിച്ചുള്ള സൂചി കുത്തലുകള്‍ ഒഴിവാക്കാനും ദീര്‍ഘകാല ചികിത്സ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമായി നടത്താനും കഴിയും.
ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ കാന്‍സര്‍ ബാധിതയാണെന്ന് വെളിപ്പെടുത്തിയത്. രോഗം മൂന്നാം സ്‌റ്റേജിലാണെന്നും ഹൃദയത്തിലെ മസിലുകളിലേക്കും ശ്വാസകോശത്തിലേക്കും കാന്‍സര്‍ ബാധിച്ചതായും രേണു പറഞ്ഞിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങളിലൂടെയും കഠിനമായ ചികിത്സയിലൂടെയുമാണ് താന്‍ കടന്നുപോകുന്നതെന്ന് രേണു വെളിപ്പെടുത്തിയിരുന്നു.
ചികിത്സയ്ക്ക് വലിയ തുക ആവശ്യമുണ്ടെങ്കിലും ഇതിനായി ആരെയും പിരിവിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും രേണു സുധി പറഞ്ഞിരുന്നു. സഹായിക്കാന്‍ താത്പര്യമുള്ളവര്‍ തന്റെ ഔദ്യോഗിക പേജില്‍ നല്‍കിയിട്ടുള്ള നമ്പരിലൂടെ മാനേജര്‍ കരിഷ്മയെ നേരിട്ട് ബന്ധപ്പെടണമെന്നും രേണു അറിയിച്ചു.
https://www.facebook.com/Malayalivartha

























