മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ മരുമകളെയും പേരക്കുട്ടിയെയും വെട്ടിപ്പരിക്കേൽപ്പിച്ച വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി പാറക്കടവ് സ്വദേശി വിജയനെയാണ് (65) ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വിജയൻ മരുമകളെയും പതിനൊന്നു വയസ്സുകാരനായ പേരക്കുട്ടിയെയും മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവശേഷം കാണാതായ വിജയനെ ഞായറാഴ്ച വൈകുന്നേരത്തോടെ സ്വന്തം കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















