Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

കടുവ കിടുവയായി... കൊച്ചിയില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്ത കോണ്‍ഗ്രസുകാര്‍ക്ക് പണി നല്‍കിയ സിനിമാക്കാര്‍ക്ക് മറുപടി നല്‍കി യൂത്ത് കോണ്‍ഗ്രസ്; റോഡ് തടസപ്പെടുത്തി സിനിമ ഷൂട്ടിംഗ് നടത്തിയ സിനിമാക്കാരെ യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളിയില്‍ വച്ച് പൊക്കി; ഈ യൂത്ത് കോണ്‍ഗ്രസുകാരെ തടഞ്ഞത് മറ്റൊരു യൂത്ത് കോണ്‍ഗ്രസ്

08 NOVEMBER 2021 08:48 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

ഒരു പാലമിട്ടാല്‍ തിരികെ അങ്ങോട്ടും പാലം കിട്ടുമെന്ന് തെളിയിക്കുന്നതാണ് കാഞ്ഞിരപ്പള്ളിയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍. കൊച്ചിയില്‍ റോഡ് തടസപ്പെടുത്തി ഉപരോധ സമരം ചെയ്ത കോണ്‍ഗ്രസുകാരുടെ കഥ നമ്മള്‍ കേട്ടതാണ്. ജോജു ജോര്‍ജ് ജനകീയ സ്റ്റാര്‍ ആവുകയും കോണ്‍ഗ്രസുകാര്‍ വെറുക്കപ്പെട്ടവരാകുകയും ചെയ്തു. റോഡ് തടസപ്പെടുത്തി സമരം ചെയ്യുന്നവര്‍ക്ക് ഇതൊരു അനുഭവമാകുകയും ചെയ്യും.

എന്നാല്‍ കൊടുത്താല്‍ കൊല്ലത്തും കിട്ടുന്നതു പോലെയായി കാര്യങ്ങള്‍. ജോജുവിന് വച്ചത് ഷാജി കൈലാസിനും പൃഥ്വിരാജിനും കിട്ടിയെന്ന് പറഞ്ഞാല്‍ മതി. പകരത്തിന് പകരം എന്ന് പറയാറില്ലേ. കാഞ്ഞിരപ്പള്ളിയിലെ ഷാജി കൈലാസിന്റെ സെറ്റില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മേഞ്ഞു എന്ന് പറഞ്ഞാല്‍ മതി. റോഡ് തടസപ്പെടുത്തി ഷൂട്ടിംഗ് നടത്തി എന്നാണ് ആരോപണം. കൊച്ചിയില്‍ ജോജു ജോര്‍ജുമായി ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ ആണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യം വിളിച്ച് സിനിമ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്.

 



ഇന്നലെ ഉച്ചകഴിഞ്ഞാണ് കാഞ്ഞിരപ്പള്ളിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സിനിമയായ കടുവ ലൊക്കേഷനിലാണ് സംഭവം. കാഞ്ഞിരപ്പള്ളി കുന്നും ഭാഗത്ത് കടുവയുടെ ഷൂട്ടിങ് നടക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പൊന്‍കുന്നത്ത് സമീപം ചിറക്കടവില്‍ പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കാഞ്ഞിരപ്പള്ളിയില്‍ കുന്നും ഭാഗത്ത് എത്തി പ്രതിഷേധം നടത്തിയത്.

പൃഥ്വിരാജ്, അലന്‍സിയര്‍,കലാഭവന്‍ ഷാജോണ്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ സെറ്റില്‍ ഷൂട്ടിങ്ങില്‍ പങ്കെടുക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഇടയില്‍ ആണ് പ്രതിഷേധമാര്‍ച്ച് എത്തിയത്. റോഡ് തടസ്സപ്പെടുത്തി ഷൂട്ടിംഗ് നടത്തി എന്ന് ആരോപിച്ചാണ് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ ചിത്രീകരണ സെറ്റിലേക്ക് പ്രതിഷേധം നടത്തിയത്.

 



അതേസമയം സംഭവസ്ഥലത്ത് പ്രതിഷേധം എത്തിയതോടെയാണ് നാടകീയമായ മറ്റു ചില നീക്കങ്ങള്‍ ഉണ്ടായത്. സിനിമ ചിത്രീകരണ വേദിയില്‍ ഇതിനു സഹായവുമായി കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഈ പ്രവര്‍ത്തകര്‍ തന്നെ ചിറക്കടവില്‍ നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് തടഞ്ഞതോടെ ഇരുവര്‍ക്കുമിടയില്‍ നേരിയ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് ഉള്‍പ്പെടെ സ്ഥലത്ത് എത്തിയാണ് പ്രതിഷേധം തണുപ്പിച്ചത്.

റോഡ് തടസപ്പെടുത്തി ആണ് ചിത്രീകരണം നടത്തിയത് എന്ന് ആരോപിച്ച് കൊണ്ടാണ് ചിറക്കടവില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ഇതുവഴി പോകുന്ന മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിട്ടത് അംഗീകരിക്കാന്‍ ആകില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് ചിറക്കടവ് മണ്ഡലം കമ്മറ്റി വ്യക്തമാക്കി. ഇന്ധന വിലവര്‍ദ്ധനവ് വന്‍തോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് ഷൂട്ടിങ്ങിനു വേണ്ടി വാഹനങ്ങളെ തിരിച്ചുവിടുന്നത് അംഗീകരിക്കാനാകില്ല എന്ന് ചിറക്കടവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പറയുന്നു. ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ധന വില വര്‍ധനവില്‍ നട്ടം തിരിയുമ്പോള്‍ ആണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നു എന്നത് അംഗീകരിക്കാനാവില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

 



പ്രതിഷേധ മാര്‍ച്ചിനിടെ ചലച്ചിത്ര നടനായ ജോജു ജോര്‍ജിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ടാണ് ചിറക്കടവില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത് എന്നതാണ് ശ്രദ്ധേയം. പൃഥ്വിരാജ് ഉള്‍പ്പെടെ വലിയ താരനിരയാണ് കടുവ സിനിമയിലുള്ളത്. അവര്‍ ഇടപെടും മുമ്പേ കാഞ്ഞിരപ്പള്ളി യൂത്ത് കോണ്‍ഗ്രസുകാര്‍ ചിറക്കടവ് യൂത്തു കോണ്‍ഗ്രസുകാരെ തടഞ്ഞു. അതോടെ അവര്‍തമ്മില്‍ കൂട്ടക്കലിപ്പായി. അവസാനം ഷാജി കൈലാസ് ചിത്രം പോലെ എല്ലാം ശുഭം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (11 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (26 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (34 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends