ജില്ലവിട്ട് മുങ്ങിത്തപ്പുന്നു... എന്റെ ജീവന് വരെ ഭീഷണിയുണ്ട്, ഭയമില്ല, സത്യമേ ജയിക്കൂവെന്ന ജോജുവിന്റെ വാക്കുകള്‍ തരംഗമാകുന്നു; ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ ജില്ല വിട്ടെന്ന് സൂചന; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്; ഉടന്‍ പിടികൂടാന്‍ നീക്കം

കോമ്പ്രമൈസിനായുള്ള പല വഴികള്‍ കോണ്‍ഗ്രസുകാര്‍ നോക്കിയിട്ടും രക്ഷയില്ല. ജോജു ജോര്‍ജ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതോടെ നെഞ്ച് വിരിച്ച് സമരം ചെയ്യുന്നവര്‍ ഒളിത്താവളങ്ങളിലാണ്. അതേ സമയം തന്നെ ജോജു ജോര്‍ജിന്റെ എന്റെ ജീവന് വരെ ഭീഷണിയുണ്ട്, ഭയമില്ല, സത്യമേ ജയിക്കൂവെന്ന വാക്കുകള്‍ തരംഗമാകുന്നു. പുറത്തിറങ്ങാനുള്ള സിനിമയുടെ ടീസറാണെങ്കിലും അതിന് കാലിക പ്രസക്തി ഏറെയുണ്ട്.
സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന താത്വിക അവലോകനം സിനിമയുടെ ടീസറിലാണ് ഈ ഡയലോഗുള്ളത്. ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരായ സമരത്തിനെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലുല്‌ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ അതുമായി ചേര്‍ന്നു നില്‍ക്കുന്ന ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജോജു ജോര്‍ജിന്റെ തന്നെ കഥാപാത്രം പറയുന്ന ഡയലോഗുകളാണ് ടീസറിന്റെ പ്രധാനഭാഗം. ജീവന് വരെ ഭീഷണിയുണ്ട്. സത്യമേ ജയിക്കൂ.. നമ്മുടെ കണ്‍മുന്നിലെ തെറ്റുകള്‍ ചോദ്യം ചെയ്താല്‍ മതി നാട് നന്നാകാന്‍. കണ്ണു തുറന്ന് പിടിച്ച് കാഴ്ചയില്ലാത്ത ജീവിയായി മനുഷ്യന്‍ മാറരുത്..' ജോജുവിന്റെ ഈ ഡയലോഗ് വൈറലാണ്.
ജോജു ജോര്‍ജ്, നിരഞ്ജ് രാജു, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു താത്വിക അവലോകനം. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍,നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, മനു രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്നു. അതേസമയം ഈ സിനിമയോട് കോണ്‍ഗ്രസുകാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.
ഒരറ്റത്ത് ജോജു ജോര്‍ജ് സിനിമ കളിച്ച് നടക്കുമ്പോള്‍ മററ്റത്ത് ജോണ്‍ഗ്രസുകാര്‍ ഒളിവിലാണ്. ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. പ്രതികളുടെയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെയും വീടുകളിലും, സമീപ പ്രദേശങ്ങളിലും മഫ്തി വേഷത്തില്‍ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
കോമ്പ്രമൈസ് നടക്കില്ലെന്ന് കണ്ടതോടെ നെഞ്ച് വിരിച്ച് ജയിലില്‍ പോകുമെന്ന് പറഞ്ഞ ഒരാളേയും കാണാനില്ല. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയാണ് കേസിലെ ഒന്നാം പ്രതി. കേസില്‍ ആദ്യം അറസ്റ്റിലായ ഐഎന്‍ടിയുസി ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് ജോസഫ് ജോര്‍ജിന് ജാമ്യം ലഭിക്കുകയാണെങ്കില്‍ പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങാനായിരുന്നു പ്രതികളുടെ തീരുമാനം. പക്ഷെ ഇതുവരേയും ജോസഫിന് ജാമ്യം കിട്ടാത്തതാണ് ഇവരെ വലയ്ക്കുന്നത്. ഇനി പിടികൊടുത്താല്‍ ഇതുപോലെ ജാമ്യം കിട്ടാതെ വന്നാല്‍ എന്ത് ചെയ്യും.
ജോസഫിന്റെ ജാമ്യാപേക്ഷ തള്ളിയതോടെ, ജയില്‍ വാസത്തിനു തയാറല്ലെന്ന നിലപാടാണ് പ്രതിപ്പട്ടികയിലുള്ളവര്‍ക്ക്. പലരും ജില്ലവിട്ടു പോയിട്ടുണ്ടെന്നാണ് സൂചന. കേസില്‍ എട്ടു പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അതേസമയം ഇവരെ പിടികൂടാന്‍ കഴിയാത്തത് പോലീസുകാര്‍ക്കും നാണക്കേടാണ്. എത്രയും വേഗം പ്രതികളെ പൊക്കാനായി വലിയ ഒരുക്കമാണ് നടക്കുന്നത്.
കോണ്‍ഗ്രസുകാര്‍ പരസ്യമായി തെറ്റിന് മാപ്പ് പറയണമെന്ന് ജോജു ജോര്‍ജ് പറഞ്ഞതാണ് കോമ്പ്രമൈസ് പരാജയപ്പെട്ടത്. അതോടെ ജോജുവിനെതിരെ കോണ്‍ഗ്രസുകാര്‍ വീണ്ടും തിരിയുകയും ജയിലില്‍ പോകാന്‍ മടിയില്ലെന്നും പറഞ്ഞു. എന്നാല്‍ ഇതുവരേയും പ്രധാന കോണ്‍ഗ്രസുകാര്‍ ആരും പിടികൊടുത്തിട്ടില്ല. അവരുടെ ഭാവി ഉടനറിയാം.
https://www.facebook.com/Malayalivartha






















