കണ്ണീര്‍ക്കാഴ്ചയായി...... ഡ്രൈവിങ്ങിനിടെ പാലത്തിന്റെ വിള്ളലില്‍ വീഴാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നവവരന് ദാരുണാന്ത്യം.... ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു, ഒന്നരമാസം മുന്‍പായിരുന്നു വിവാഹം, ഭാര്യയുടെ വീട്ടില്‍ നിന്നു ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ 'അടുക്കള കാണല്‍' ചടങ്ങിനു വരാനിരിക്കവേയാണ് ഈ ദാരുണസംഭവം, കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീര്‍ക്കാഴ്ചയായി...... ഡ്രൈവിങ്ങിനിടെ പാലത്തിന്റെ വിള്ളലില്‍ വീഴാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് നവവരന് ദാരുണാന്ത്യം.... ഓട്ടോറിക്ഷയില്‍ കുടുങ്ങിയ യുവാവിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.
കുറുപ്പന്തറ ഇലവത്തില്‍ പരേതനായ സെബാസ്റ്റ്യന്‍ തോമസിന്റെ മകന്‍ രഞ്ജിന്‍ സെബാസ്റ്റ്യന്‍ (ഉണ്ണി 28) ആണ് ദാരുണമായി മരിച്ചത്. മുട്ടുചിറ സ്റ്റാന്‍ഡിലെ ഡ്രൈവറായ രഞ്ജിന്റെ വിവാഹം ഒന്നരമാസം മുന്‍പായിരുന്നു. ഭാര്യയുടെ വീട്ടില്‍ നിന്നു ബന്ധുക്കള്‍ ഇന്നലെ രഞ്ജിന്റെ വീട്ടില്‍ 'അടുക്കള കാണല്‍' ചടങ്ങിനു വരാനിരിക്കവേയാണ് ഈ ദാരുണസംഭവം, കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോയ ഓട്ടോറിക്ഷ, വൈക്കം ഡിപ്പോയില്‍ നിന്ന് കോട്ടയത്തേക്കുള്ള ബസില്‍ ഇടിച്ചാണ് അപകടം നടന്നത് . മുട്ടുചിറയിലെ ഇറച്ചിക്കടയില്‍ നിന്ന് എല്ലാ ദിവസവും പുലര്‍ച്ചെ കോട്ടയത്തും ചങ്ങനാശേരിയിലും ഹോട്ടലുകളില്‍ ഇറച്ചി എത്തിച്ചു നല്‍കുന്നതിനായി രഞ്ജിന്‍ ഓട്ടം പോകുന്നത് പതിവാണ് . അങ്ങനെ പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഓട്ടോയില്‍ കുടുങ്ങിയ രഞ്ജിനെ പുറത്തെടുക്കാന്‍ നാട്ടുകാരും ബസ് ജീവനക്കാരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അഗ്‌നിരക്ഷാ സേനയും പൊലീസും എത്തി അഗ്‌നിരക്ഷാ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം നീലിമംഗലം പാലത്തിന്റെ സ്ലാബുകള്‍ ചേരുന്ന ഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി വിള്ളല്‍ വീണ നിലയിലാണ്. കൂര്‍ത്ത കമ്പികളും ഇരുമ്പിന്റെ ഒടിഞ്ഞ തകിടുകളും അപകടകരമായ വിധം നില്‍ക്കുന്നുണ്ടായിരുന്നു. ഈ വിള്ളലില്‍ വീഴാതിരിക്കാന്‍ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് അപകടമെന്നാണു കരുതുന്നത്.
അപകടം സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കണമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ വാഹന, റോഡ് പരിശോധന കൂടി വേണമെന്നു ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. ബസിന്റെ മുന്‍ഭാഗവും ചില്ലും തകര്‍ന്നിട്ടുണ്ട്. സംസ്‌കാരം ഇന്നു മൂന്നിന് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫൊറോനാ പള്ളിയില്‍ നടക്കും.
"
https://www.facebook.com/Malayalivartha






















