Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

മരംമുറി കേസിൽ വീണ്ടും സർക്കാർ കുരുക്കിലേക്ക്;മന്ത്രിമാർ ഒന്നുമറിയാതെ ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുന്നു ; നിയമസഭയിൽ ആഞ്ഞടിക്കാനൊരുങ്ങി പ്രതിപക്ഷം ; സിപിഐയും പ്രതിപക്ഷത്തിന്റെ നിലപാടിനൊപ്പം ; പദ്ധതികൾ പൊളിഞ്ഞടുങ്ങി നാണംകെട്ട് തമിഴ്നാട് മുഖ്യമന്ത്രി; പിണറായിയും പ്രതിരോധത്തിലേക്ക്

08 NOVEMBER 2021 07:46 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

പുതിയ ഡാം വേണം പുതിയ ഡാം വേണമെന്ന കേരളത്തിന്റെ നിലവിളി.... വെള്ളം വെള്ളമെന്ന് തമിഴ്നാടിന്റെ നിലവിളി... ഇതിനിടയിൽ ഉദ്യോഗസ്ഥരുടെ നാടകീയമായ നീക്കങ്ങളും മന്ത്രിയുടെ ഒന്നും അറിഞ്ഞില്ലെന്ന നിലപാടും... കേരളം ഭരിക്കുന്നത് ഉദ്യോഗസ്ഥരോ മന്ത്രിമാരോ? കഴിഞ്ഞദിവസം അരങ്ങേറിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ബലപ്പെടുന്ന ശക്തമായ ഒരു ചോദ്യമാണിത്,സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയാണ് പറഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥർ മരംമുറിക്കാൻ പറഞ്ഞത് താൻ അറിഞ്ഞില്ലെന്ന്...

ബേബി ഡാം ബലപ്പെടുത്താൻ പരിസരത്തെ 15 മരങ്ങൾ മുറിച്ചു മാറ്റുന്നതിനു തമിഴ്‌നാടിന് അനുമതി നൽകി ചീഫ് വൈൽഡ്ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവാണു വിവാദമായത്. സംസ്ഥാന സർക്കാരിന് അനുകൂലമായ നിലപാടല്ല ഉദ്യോഗസ്ഥർ ഈ കാര്യത്തിൽ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞിരിക്കുന്നു. ഇതിൽനിന്നും എന്താണ് മനസ്സിലാക്കാൻ കഴിയുന്നത്... ഉദ്യോഗസ്ഥർ അടിക്കുന്ന വഴി പോകാൻ നിർബന്ധിതരാവുകയാണോ മന്ത്രിമാർ......

അതിലേറെ രസകരമായ കാര്യം ഓരോ വിഷയവും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് മന്ത്രി അയ്യോ ഞാനൊന്നുമറിഞ്ഞില്ലേ എന്ന നിലവിളിയുമായി രംഗപ്രവേശനം ചെയ്യുന്നത്.....മുല്ലപ്പെരിയാർ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്‌നാടിനു നൽകിയ ഉത്തരവാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് കടക്കുന്നത്.... ഈ വിഷയത്തിൽ സർക്കാർ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. മുഖ്യമന്ത്രി ഉത്തരവ് റദ്ധാക്കിയെങ്കിലും കേരളം ശക്തമായി ചോദിക്കുകയാണ് ഒന്നും പിണറായി അറിയാതെയാണോ നടക്കുന്നത്.

ആദ്യ ഉത്തരവു തിരുത്തി പുറപ്പെടുവിച്ച പുതിയ ഉത്തരവ് ഇന്നു തമിഴ്‌നാടിനു കൈമാറുവാൻ തയ്യാറെടുക്കുകയാണ് . ആദ്യ ഉത്തരവു മരവിപ്പിച്ചെങ്കിലും റദ്ദാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സംഭവത്തിൽ 3 ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരെ വാളെടുക്കാൻ ഒരുങ്ങുകയാണ് പിണറായി . പ്രതിപക്ഷം ഈ വിഷയം വളരെ വലിയ ആയുധമാക്കാൻ തന്നെ ഒരുങ്ങിയിരിക്കുകയാണ്.

സിപിഐ പോലും എടുത്തിരിക്കുന്ന നിലപാട് പ്രതിപക്ഷത്തിന് അനുകൂലമായി നിൽക്കുകയാണ്. അതുകൊണ്ടുതന്നെ പിണറായി സർക്കാർ വളരെയധികം പ്രതിരോധത്തിലാകുവാൻ പോകുകയാണ്. മന്ത്രിമാർ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞത് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് സർക്കാർ. നിയമസഭയിൽ ഈ വാദം ശക്തമാക്കി വിഷയം ചൂട് പിടിപ്പിക്കാൻ തയ്യാറെടുക്കുകയാണ് പ്രതിപക്ഷം.

വനംവകുപ്പു ഉദ്യോഗസ്ഥരെ പാട്ടിലാക്കി കേരളത്തെ കുടുക്കിലാക്കാനുള്ള വമ്പൻ പദ്ദതികളാണ് കഴിഞ്ഞ ദിവസം മറ നീക്കി പുറത്ത് വന്നത്. മരം മുറി ഉത്തരവ് വിവാദങ്ങളിലേക്ക് കടക്കുകയും വിഷയത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ തിരിഞ്ഞതോടെയാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ വിഷയത്തിൽ ഇടപെട്ടത്.മുല്ലപെരിയാർ കേരളത്തിന് വലിയ ഭീഷണിയായി നിലനിൽക്കുന്ന വിഷയത്തിൽ മന്ത്രിമാർ ഉഴപ്പൻ നിലപാടാണോ സ്വീകരിക്കുന്നത് എന്ന ചോദ്യവും ശക്തമാകുകയാണ് .

നിയമസഭയിൽ പ്രതിപക്ഷം തങ്ങൾക്കെതിരെ ഈ വിഷയത്തെ ആയുധമാക്കുമെന്ന സ്ഥിതി വന്നപ്പോൾ മാത്രമാണ് സർക്കാർ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത് . മുഖ്യമന്ത്രിയും വനംജലവിഭവ മന്ത്രിമാരും അറിയാതെയാണു ചീഫ് വൈൽഡ്ലൈഫ് വാർഡൻ ഉത്തരവു പുറപ്പെടുവിച്ചതെന്ന് ആരോപണം ശക്തമായിരുന്നു. അതിലേറെ രസകരമായ കാര്യം മന്ത്രിമാരും ഇക്കാര്യം മാധ്യമങ്ങളോടു സമ്മതിച്ചിരിക്കുകയാണ്.

ഇവിടെയാണ് എന്ത് അപകടകരമായ നിലപാടാണ് എന്തൊരു തീക്ഷ്ണതയാണ് കേരളത്തെ അപകടത്തിലേക്ക് തള്ളിയിടുന്ന വിഷയത്തിൽ അവർ സ്വീകരിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നു. മരം മുറിക്കാൻ ഉത്തരവിറക്കിയതിൽ കേരള സർക്കാരിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ശനിയാഴ്ച കത്തയച്ചപ്പോഴാണു വിവരം പുറത്തറിഞ്ഞത്.

ഉടനെ തന്നെ ഉത്തരവ് മരവിപ്പിച്ച് മുഖ്യൻ തടിതപ്പി. മാത്രമല്ല ഉദ്യോഗസ്ഥർക്കെതിരെയും നീക്കം ശക്തമാക്കുകയാണ്. മരം മുറിച്ചു മാറ്റാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചതോടെ പൊളിഞ്ഞടുങ്ങിയത് മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താനുള്ള തമിഴ്നാട് നീക്കമാണ് . ചീഫ് വൈൽഡ്‌ലൈഫ് വാർ‍ഡന്റെ ഉത്തരവിനെത്തുടർന്നു മരങ്ങൾ ഇന്നു മുതൽ മുറിക്കാ‍നായിരുന്നു തമിഴ്നാടിന്റെ പദ്ധതി .

മരങ്ങൾ മുറിച്ചു മാറ്റി ബേബി ഡാം ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്നു സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടുകയും അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുക‍യുമായിരുന്നു തമിഴ്നാടിന്റെ കുതന്ത്രം. ബേബി ഡാം പുതുക്കിപ്പണിയാനുള്ള സന്നദ്ധത തമി‍ഴ്നാട് അറിയിച്ചിരുന്നു . പക്ഷേ, ബേബി ഡാം പുതുക്കിപ്പണിയുന്നതി‍ലൂടെ പ്ര‍ശ്നം പരിഹരിക്ക‍പ്പെടില്ലെന്നും മുഖ്യ അണ‍ക്കെട്ടാണു ബലപ്പെടുത്തേണ്ട‍തെന്നും ഉള്ള നിലപാട് ശക്തമാക്കാനൊരുങ്ങുകയാണ് കേരളം .

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരിന്റെ നിലപാടിനെതിരെ അണ്ണാഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മുഖ്യമന്ത്രി എം.കെ.സ്റ്റാലി‍നെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. എന്നാൽ, മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ച‍തോടെ തമിഴ്നാടിന്റെ വിജയമായി സ്റ്റാലിൻ അതു പ്രചരിപ്പിച്ചു.

ഉത്തരവ് മരവിപ്പിച്ച സാഹചര്യത്തിൽ സ്റ്റാലിന്റെ ഇനിയുള്ള നിലപാടും അതിനിർണായകമായി മാറുകയാണ്. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി മുന്നോട്ടു പോകാനാണ് കേരളത്തിന്റെ തീരുമാനം. അടുത്ത മാസം തമിഴ്നാട്–കേരള മുഖ്യമന്ത്രിമാർ തമ്മിൽ നടക്കുന്ന ചർച്ചയിൽ പുതിയ ഡാം എന്ന ആവശ്യം സജീവമാക്കാനും കേരളം തീരുമാനിച്ചു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (9 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (24 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (32 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (1 hour ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (9 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends