ചക്രസ്തംഭന സമരം..... ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ചക്രസ്തംഭന സമരം..... ഇന്ധന നികുതി ഇളവ് ചെയ്ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്, ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . ജില്ലാ ആസ്ഥാനങ്ങളില്‍ രാവിലെ 11 മുതല്‍ 11.15 വരെയാണ് സമരം നടക്കുക.
നികുതി കുറയ്ക്കില്ലെന്നത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ വിമശിച്ചിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള സമരത്തിന് സുധാകരന്‍ നേതൃത്വം നല്‍കും.
പൊതുജനങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും കടന്നുപോകാന്‍ സൗകര്യമൊരുക്കും. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വിവിധയിടങ്ങളില്‍ നിയോഗിക്കപ്പെട്ട പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
"
https://www.facebook.com/Malayalivartha






















