എട്ടാംക്ലാസുകാരും സ്‌കൂളിലേക്ക്..... സംസ്ഥാനത്ത് എട്ടാം ക്ലാസ് പഠനം ഇന്ന് ആരംഭിക്കും... നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്, കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം

എട്ടാംക്ലാസുകാരും സ്‌കൂളിലേക്ക്..... സംസ്ഥാനത്ത് എട്ടാം ക്ലാസ് പഠനം തിങ്കളാഴ്ച ആരംഭിക്കും. നവംബര്‍ 15 മുതല്‍ എട്ട്, ഒന്പത് ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും പഠനം നടക്കുക. ബാച്ചുകളായി തിരിച്ച് ഉച്ചവരെയായിരിക്കും ക്ലാസുകള്‍. ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് തുടങ്ങും.
നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ 12ന് നടക്കുന്ന പശ്ചാത്തലത്തിലാണ് എട്ടാം ക്ലാസ് തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്. ഒന്‍പതാം ക്ലാസ് നേരത്തേ പ്രഖ്യാപിച്ച പ്രകാരം 15നു തുടങ്ങും. ഒന്നു മുതല്‍ ഏഴുവരെയും 10,12 ക്‌ളാസുകളും ഒന്നിന് ആരംഭിച്ചിരുന്നു.
ബയോബബിള്‍ മാതൃകയില്‍ ബാച്ചുകളായാണ് ക്ലാസ്. ക്ലാസുകള്‍ തുടങ്ങുന്നതിനു മുന്‍പു പിടിഎ യോഗങ്ങള്‍ നിര്‍ബന്ധമായി ചേരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഘട്ടംഘട്ടമായി സ്‌കൂള്‍ സാധാരണ നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ പഠിപ്പിക്കുന്നത് ഒഴിവാക്കിയിരുന്നു.
അതേസമയം 2020 മാര്‍ച്ചില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂള്‍ അടച്ചത്. ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ അടച്ചസമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ കേന്ദ്രീകരിച്ചായിരുന്നു അധ്യയനം.
https://www.facebook.com/Malayalivartha






















