സഖാവേ അതല്ല; ഇത്രയും വലിയ നടപടി വന്നിട്ടും അങ്ങ് പാർട്ടിക്കെതിരെ ഒന്നും പറയുന്നില്ലേ? പാർട്ടിക്കെതിരെയോ...ഞാനോ? കുന്തവും കോലുമായി വന്ന ചാനലുകാരി പാർട്ടി ഓഫീസിന് മുന്നിൽ പ്ലിങ് ;സഖാവ് ജി സുധാകരൻ അടിമുടി പാർട്ടിക്കാരൻ; റെഡ് ആർമിയുടെ ഫേസ്ബുക്ക് കുറിപ്പ്

ജി സുധാകരനെ പരസ്യമായി ശാസിക്കുക എന്ന നിലപാടിൽ സിപിഎം എത്തിയിരുന്നു . എന്നാൽ ഈ വിഷയത്തിൽ ജി സുധാകരൻ പ്രതികരണം എങ്ങനെ എന്നറിയാൻ മാധ്യമങ്ങൾ അദ്ദേഹത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഭാവം എന്തായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുകയാണ് റെഡ് ആർമി സഖാവേ... തങ്കൾക്കെതിരെ പാർട്ടി നടപടി ഉണ്ടായതിൽ താങ്കൾ രോഷാകുലൻ ആണോ...ഇന്നലെ എകെജി സെന്ററിൽ നിന്നും ഇറങ്ങുംനേരം അങ്ങ് വല്ലാതെ രോഷാകുലനായി കാണപ്പെട്ടു.
റെഡ് ആർമി എന്ന പേജിൽ കഴിഞ്ഞ ദിവസം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സഖാവേ... തങ്കൾക്കെതിരെ പാർട്ടി നടപടി ഉണ്ടായതിൽ താങ്കൾ രോഷാകുലൻ ആണോ...ഇന്നലെ എകെജി സെന്ററിൽ നിന്നും ഇറങ്ങുംനേരം അങ്ങ് വല്ലാതെ രോഷാകുലനായി കാണപ്പെട്ടു...
ജി സുധാകരൻ : നിങ്ങൾ ചാനലുകാർ ഒരു മര്യാദയില്ലാത്തവർ ആണ്. ഒരാളെ നടക്കാൻ വഴിവിടാതെ കുന്തവും കോലും വെച്ച് ഇങ്ങിനെ വളഞ്ഞ് നിൽക്കാമോ..?... അന്നേരം ആർക്കായാലും ദേഷ്യം വരും. അതാണ് ഞാൻ മൈക്ക് തട്ടിയിട്ട് പോകാൻ കാരണം. അതിനെ നിങ്ങൾ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചു. നടപടി വന്നതിനാൽ പാർട്ടിയോട് വിരോധമോ പാർട്ടി നേതാക്കളോട് പിണക്കാമോ ഉണ്ടോ..??
ജി സുധാകരൻ : ആർക്ക് എനിക്കോ... അത് നിങ്ങൾക്ക് എന്നെ അറിയാഞ്ഞിട്ടാണ്. പാർട്ടിയാണ് എനിക്ക് എല്ലാം...നടപടി ഒന്നും ഒരു വിഷയം അല്ല. അത് പാർട്ടിയുടെ സംഘടനാ കാര്യങ്ങൾ ആണ്.... പാർട്ടി നേതാക്കളായ പിണറായിയേയും കൊടിയേരിയേയും കണ്ട് സംസാരിച്ചിട്ടാണ് ഞാൻ അലപ്പുഴക്ക് വന്നത്.
നമ്മൾ ഇപ്പോൾ നിന്ന് സംസാരിക്കുന്നത് തന്നെ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ്... പാർട്ടിയുടെ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നാളെ രണ്ട് ലോക്കൽ സമ്മേളനം ഉണ്ട് ഇനിയും ആറ് ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയക്കാനുണ്ട്...
അതിന്റെ തിരക്കിലാണ് ഞാനും മറ്റ് സഖാക്കളും... സഖാവേ അതല്ല... ഇത്രയും വലിയ നടപടി വന്നിട്ടും അങ്ങ് പാർട്ടിക്കെതിരെ ഒന്നും പറയുന്നില്ലേ...??
സഖാവ് ജി : പാർട്ടിക്കെതിരെയോ...ഞാനോ... ( ചിരിച്ചുകൊണ്ട് പാർട്ടി ഓഫിസിനുള്ളിലേക്ക് )കുന്തവും കോലുമായി വന്ന ചാനലുകാരി പാർട്ടി ഓഫീസിന് മുന്നിൽ പ്ലിങ്ങി നിൽപ്പുണ്ട്. സഖാവ് ജി സുധാകരൻ.... അടിമുടി പാർട്ടിക്കാരൻ....സഖാവേ.....
https://www.facebook.com/Malayalivartha
























