എൺപത് ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യങ്ങളിൽ പോലും കോവിഡ് കേസുകൾ കൂടുന്നു; കോവിഡ് വ്യാപനം അവസാനിച്ചുവെന്ന് കരുത്തരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കോവിഡ് വ്യാപനം അവസാനിച്ചുവെന്ന് കരുത്തരുതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി. എൺപത് ശതമാനം വാക്സിനേഷൻ പൂർത്തിയാക്കിയ രാജ്യങ്ങളിൽ പോലും കോവിഡ് കേസുകൾ കൂടുന്നുണ്ടെന്നും. വാക്സിനേഷൻ പ്രക്രിയ ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ബ്രിട്ടൻ, സിംഗപ്പൂർ, ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് കേസുകളിൽ വർധനവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വാക്സിനേഷനും കോവിഡ് പ്രതിരോധങ്ങളുമാണ് രോഗപ്രധിരോധത്തിനുള്ള ഏക വഴി. രാജ്യത്ത് 78 ശതമാനം പേർക്ക് ആദ്യഡോസും 38 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. ആദ്യ ഡോസ് 100 ശതമാനമാക്കാനുള്ള ശ്രമത്തിനൊപ്പം കാലാവധിയായിട്ടും രണ്ടാം ഡോസ് എടുക്കാനുള്ള 12 കോടിപ്പേർക്ക് വാക്സിനെടുക്കുന്നതിലും ശ്രദ്ധവേണമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജാതി മത നേതാക്കൾ സംഘടനകൾ എന്നിവരുമായി സഹകരിച്ച് വാക്സിനേഷൻ അവബോധം വർധിപ്പിക്കണം . ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും റെയിൽവേ സ്റ്റേഷനിലുമടക്കം ആളുകൾ കൂട്ടമായി എത്തുന്നിടങ്ങളിലെല്ലാം വാക്സിനേഷൻ സെന്ററുകൾ തുടങ്ങാം. കച്ചവടക്കാർ, കൃഷിക്കാർ, ഡ്രൈവർമാർ തുടങ്ങിയ വിഭാഗങ്ങലിലുള്ളവരെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് വാക്സിനേഷൻ നടത്താമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.
https://www.facebook.com/Malayalivartha


























