Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആറന്മുള നിയമസഭാ മണ്ഡലത്തില്‍ പോരാട്ടം കടുക്കുന്നു... അബിന്‍ വര്‍ക്കി പ്രചരണത്തില്‍ മുമ്പോട്ട് പോവുകയാണ്..കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയാനെത്തി..പിന്നീട് സംഭവിച്ചത്..


ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..


കൊടുങ്ങല്ലൂർ ഭ്രൂണക്കേസ്: 'ആമി' എന്ന് പെട്ടിയിലൊളിപ്പിച്ച രഹസ്യം തേടി പോലീസ്; നഴ്സിംഗ് പഠനം പൂർത്തിയാക്കിയ യുവതി എന്തിനാണ് ഇത്രയും വലിയൊരു സാഹസത്തിന് മുതിർന്നത്?


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..


സോണിയ ആശുപത്രിയിൽ തുടരുന്നു.. ഒരു സംഘം ഡോക്ടർമാർക്ക് ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്, നിലവിൽ അവരുടെ ആരോഗ്യനില സ്ഥിരമാണ്..ആരോഗ്യവിവരം പുറത്തുവിട്ട് അധികൃതർ..

മരക്കാര്‍ മൂവി റിലീസ് തിയറ്ററില്‍ തന്നെ... ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി; ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളില്‍ കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്കു മാത്രം പ്രവേശനം

11 NOVEMBER 2021 08:04 PM IST
മലയാളി വാര്‍ത്ത

മരക്കാര്‍ ഡിസംബര്‍ രണ്ടിന് തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. റിലീസിന് ഒരു ഉപാധിയുമില്ല. സംഘടനകളും മന്ത്രിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. ആന്റണിയുടേത് ഉദാരമായ സമീപനമാണിതെന്ന് മന്ത്രി പറഞ്ഞു. ഉപാധികളില്ലാതെയാണ് തിയറ്റര്‍ റിലീസിനുളള തീരുമാനം. എല്ലാ സിനിമകളും തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട് അദ്ദേഹം പറഞ്ഞു. കുറുപ്പിന് അടക്കം ഭയങ്കര ബുക്കിങ്ങാണെന്നും ആളുകള്‍ തീയറ്ററിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സര്‍ക്കാരിനും സിനിമാ വ്യവസായത്തിനും ഗുണകരമായ തീരുമാനം എന്നാണ് വിലയിരുത്തപ്പെടുന്നത്. മുന്‍പ് തീരുമാനിച്ച പ്രകാരം ഡിസംബര്‍ 31 വരെ സിനിമാ ടിക്കറ്റിന് വിനോദ നികുതി ഒഴിവാക്കി തിയേറ്ററുകളില്‍ കപ്പാസിറ്റിയുടെ 50 ശതമാനം പേര്‍ക്കു മാത്രം പ്രവേശനം ഉണ്ടാവും.
തിയേറ്റര്‍ ഉടമകളുമായി ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍ ഇതിനു ശേഷം 150 തിയേറ്ററുകളുടെ കൂട്ടായ്മ ചിത്രം ബിഗ് സ്‌ക്രീനില്‍ റിലീസ് ചെയ്യുന്നതിനായി നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ചതായി റിപോര്‍ട്ടുകള്‍ പ്രചരിച്ചു. സാധാരണയായി തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം ഛഠഠ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യാന്‍ അനുവാദമുണ്ട്. മരയ്ക്കാറിന്റെ കാര്യത്തില്‍, നിര്‍മ്മാതാക്കളുമായി ചര്‍ച്ച ആരംഭിച്ച തിയേറ്റര്‍ ഉടമകള്‍, ആ കാലയളവിന് വളരെ മുമ്പുതന്നെ ചിത്രം ഛഠഠ പ്ലാറ്റ്‌ഫോമിലേക്ക് അയയ്ക്കാന്‍ തയ്യാറാണെന്ന നിലയില്‍ റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഇനി ഈ രീതിയിലാവുമോ മരയ്ക്കാര്‍ റിലീസ് തിയേറ്ററിലെ ഒടിടിയിലുമായി നടക്കാനിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് പ്രദര്‍ശനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിന്റെ അനുമതി തേടിയേക്കും. ബിഗ് ബജറ്റ് റിലീസുകള്‍ കൊണ്ട് മാത്രമേ തിയേറ്ററുകളിലേക്ക് ജനക്കൂട്ടത്തെ ആകര്‍ഷിക്കാനാകൂ എന്നാണ് എല്ലാ തിയേറ്റര്‍ ഉടമകളുടെ സംഘടനകളുടെയും അഭിപ്രായം.
മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ആമസോണ്‍ െ്രെപം വീഡിയോ 90 കോടി മുതല്‍ 100 കോടി രൂപ വരെ വിലയ്ക്ക് വാങ്ങിയതായി റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ നടത്തിയ ഏറ്റവും ചെലവേറിയ ഇടപാടുകളില്‍ ഒന്നായിരുന്നു ഇതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരില്‍ നിന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നു.
100 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിര്‍മ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. 90 കോടി മുതല്‍ 100 ??കോടി രൂപ വരെ നല്‍കിയാണ് ആമസോണ്‍ ചിത്രം വാങ്ങിയതെങ്കില്‍, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേര്‍ന്നാല്‍ നിര്‍മ്മാതാവിന് മികച്ച ലാഭം ലഭിക്കും.
തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി. സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസമായി കാണാതായ യുവതി അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍  (38 minutes ago)

ലോഡ്ജ് മുറിയില്‍ ഹോട്ടല്‍ തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍  (50 minutes ago)

ഒരുമാസത്തെ പ്ലാനില്‍ 28 ദിവസങ്ങള്‍ മാത്രം; ടെലികോം കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാന്‍ ട്രായ്  (56 minutes ago)

യുഡിഎഫിന് ഇടയില്‍ ഒരു അഭിപ്രായവ്യത്യാസവുമില്ല; എന്തുവില കൊടുത്തും യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി  (1 hour ago)

പ്രണയബന്ധം എതിര്‍ത്തതിന് അമ്മയെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു  (1 hour ago)

സുധീര്‍ കരമനയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി ആന്റണി രാജു  (2 hours ago)

തമിഴക വെട്രി കഴകം തനിച്ച് മത്സരിക്കുമെന്ന് വിജയ് ; 234 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും  (3 hours ago)

വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്  (4 hours ago)

ചാണ്ടിയെ കണ്ട് പഠിക്ക്....! മന്ത്രി ചാണ്ടി ഫുൾ പവറിൽ എല്ലാവർക്കും ചാണ്ടി മതി ആ ഇതൊക്കെയാണ് സ്ഥാനാർത്ഥി..!  (4 hours ago)

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി  (4 hours ago)

വിജ്ഞാപനം വന്നു ... ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ അക്കൗണ്ടന്റ് & ഓഫീസ് അസിസ്റ്റന്റ് (OA)  (4 hours ago)

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസറാകാം ശമ്പളം ലക്ഷങ്ങള്‍  (4 hours ago)

ദിവസവും ബ്രെഡ് കഴിക്കുന്നവര്‍ ശ്രദ്ധിക്കുക  (4 hours ago)

ലുലു ഗ്രൂപ്പിൽ ജോലി വേണോ ? കോഴിക്കോടും മലപ്പുറത്തും ഒഴിവുകളുണ്ട് ; അഭിമുഖം മാത്രം എക്സ്പീരിയൻസ് വേണ്ട !! ഒന്ന് നോക്കിയാലോ ....?  (4 hours ago)

Malayali Vartha Recommends