മദ്യലഹരിയിൽ അയൽവാസിയായ വീട്ടമ്മയെ കയറിപ്പിടിച്ച എസ്.ഐ അറസ്റ്റിൽ; സംഭവം തൊടുപുഴയിൽ

ഇടുക്കി തൊടുപുഴയ്ക്കടുത്ത് കരിങ്കുന്നത്ത് വീട്ടമ്മയെ അപമാനിച്ച എസ്.ഐ അറസ്റ്റിൽ. തൊടുപുഴ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബജിത്ത് ലാൽ ആണ് പിടിയിലായത്. അയൽവാസിയായ 58 കാരി വീട്ടമ്മയെ മദ്യലഹരിയിൽ കയറിപ്പിടിച്ചു എന്നാണ് പരാതി. ഇന്നലെ രാത്രിഒൻപതുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ബജിത്ത് ലാലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
https://www.facebook.com/Malayalivartha


























