ദീപാവലി ആഘോഷം കഴിഞ്ഞ് ബാക്കി വന്ന പൂത്തിരിയും, കമ്പിത്തിരിയും പൊതിഞ്ഞ് ബാഗിലാക്കി; ഗൾഫിലെ കുട്ടികൾക്ക് കൊടുക്കാമെന്ന് കരുതി... വിമാനത്താവളത്തിൽ എത്തിയതും അനധികൃതമായി സ്ഫോടക വസ്തു കൈവശം വെച്ചു എന്ന പേരിൽ കേസ്

ദീപാവലി ആഘോഷം കഴിഞ്ഞതോടെ പടക്കവും കമ്പിതിരിയും അധികം വന്നു. ഗൾഫിലേക്ക് പോകാനിറങ്ങിയപ്പോൾ അതെല്ലാം പൊതിഞ്ഞ് ബാഗിലാക്കി ഇറങ്ങി... നേടാമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയതും പരിശോധനയ്‌ക്കിടയിൽ പിടിയിൽ.
തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. വിമാനത്താവളത്തില്‍ ബാഗേജ് സ്ക്രീനിംഗ് ചെയ്തപ്പോഴാണ് ബാഗില്‍ ഇത് കണ്ടെത്തിയത്.തുടര്‍ന്ന് അര്‍ഷാദിനെ നെടുമ്ബാശേരി പോലീസിന് കൈമാറി.
വിമാനയാത്രയ്‌ക്കിടയില്‍ അനധികൃതമായി സ്ഫോടക വസ്തു കൈവശം വെച്ചു എന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ദീപാവലിയാഘോഷം കഴിഞ്ഞ് ബാക്കി വന്ന ഏതാനും കമ്ബിത്തിരിയും പൂത്തിരിയും ആണ് ബാഗില്‍ ഉണ്ടായിരുന്നതെന്നും ,ഗള്‍ഫില്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇത് ബാഗില്‍ ഇട്ടതെന്നുമാണ് അര്‍ഷാഡിന്റെ വാക്കുകൾ.
https://www.facebook.com/Malayalivartha


























