എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ... വാട്‌സാപ്പ് കാരണം ഉണ്ടാക്കുന്ന നൂലാമലകള്‍ കാരണം വിടപറയാനിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; 4 പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണാന്‍ അനുവദിക്കാം

വാട്‌സാപ്പ് ഇല്ലാത്തപ്പോഴും നമ്മള്‍ ജീവിച്ചിട്ടുണ്ട്. എന്നാല്‍ വാട്‌സാപ്പ് വന്നതോടെ വാട്‌സാപ്പില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് വന്നിരിക്കുന്നത്. ഒരു പോലെ നല്ല കാര്യങ്ങള്‍ക്കും മോശം കാര്യങ്ങള്‍ക്കും വാട്‌സാപ്പ് എപ്പോഴും മുന്‍പന്തിയിലാണ്. നമ്മുടെ കയ്യിലിരിപ്പ് കാരണം വാട്‌സാപ്പിനെ കുടുംബം കലക്കിയെന്നും തല്ലുകൊള്ളിയെന്നും വരെ വിളിപ്പോര് വീണിട്ടുണ്ട്. എന്തൊക്കെ പറഞ്ഞാലും ഉറങ്ങുന്നതിന് മുമ്പ് 100 തവണയെങ്കിലും വാട്‌സാപ്പ് നോക്കിയില്ലെങ്കില്‍ ഉറക്കം വരില്ല എന്നതാണ് സത്യം.
പലപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നതാണ്. ചിലരുടെ മെസേജുകള്‍ നമ്മള്‍ വായിച്ചതായി അവര്‍ കാണണമെന്ന്. എന്നാല്‍ ചിലരുടെ മെസേജ് നമ്മള്‍ വായിച്ചതായി അവരറിഞ്ഞാല്‍ പണി പുറകേ വരും. അതിനും കൂടി ഒരു കള്ളത്തരം വേണമെന്ന് പലപ്പോഴും നമ്മള്‍ വാട്‌സാപ്പ് ദൈവങ്ങളോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. മാത്രമല്ല നമ്മള്‍ പ്രൊഫൈല്‍ ഫോട്ടോ ഇടുന്നത് നമ്മുടെ ഇഷ്ടക്കാരെ കാണിക്കാനാണ്. മറ്റവന്‍മാര്‍ അത് കാണുകയും ചെയ്യരുത്. അതിനും പരാഹാരം വേണമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അതെല്ലാം വാട്‌സാപ്പ് ദൈവം പരിഹരിക്കുമെന്നാണ് അറിയുന്നത്.
വാട്‌സാപ്പിലെ നമ്മുടെ പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്കൊക്കെ കാണാനാകുമെന്ന കാര്യം കൂടുതല്‍ ക്രമീകരിക്കാനായേക്കും എന്നതടക്കം വാട്‌സാപ്പിലേക്ക് അഞ്ചിലേറെ പുതിയ ഫീച്ചറുകള്‍ എത്തിയേക്കുമെന്ന് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാട്‌സാപ്പിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്ന മറ്റൊരു ഫീച്ചര്‍ ഒരു ഗ്രൂപ്പിനുള്ളില്‍ ഉപ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ്. ഈ ഫീച്ചറിന്റെ പേര് കമ്യൂണിറ്റീസ് എന്നായിരിക്കാം. വാബീറ്റാഇന്‍ഫോ വെബ്‌സൈറ്റാണ് പുതിയ വിവരങ്ങളുമായി എത്തിയിരിക്കുന്നത്. ഇവയില്‍ ചില ഫീച്ചറുകള്‍ വാട്‌സാപ്പിന്റെ ബീറ്റാ ടെസ്റ്റര്‍മാര്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും പറയുന്നു.
പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ എന്നിവ ചിലരെ മാത്രം കാണിക്കാന്‍ സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. എന്നിട്ട് വേണം അര്‍മാദിക്കാന്‍. ചില വാട്‌സാപ് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ഉപയോഗിക്കാറില്ല. ചിലരാകട്ടെ തങ്ങളുടെ ഫോട്ടോ കോണ്ടാക്ട്‌സിലുള്ള ചിലര്‍ കാണുന്നതില്‍ അസ്വസ്ഥരുമാണ്. ഇത്തരക്കാര്‍ക്ക് ആശ്വാസകരമാകുന്ന ഒരു ഫീച്ചര്‍ കൂടി വരികയാണ്.
ഇനിമുതല്‍ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍ സ്റ്റാറ്റസ്, എബൗട്ടില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ എന്നിവ ആരെല്ലാം കാണണമെന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമായേക്കും. ഇപ്പോള്‍ ലഭ്യമായ ഓപ്ഷന്‍സ് എല്ലാവരും, കോണ്ടാട്ക്‌സില്‍ ഉള്ളവര്‍, ആര്‍ക്കും അനുവാദമില്ല എന്നിങ്ങനെയാണ്. പുതിയ മാറ്റം വരികയാണെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കോണ്ടാക്ട്‌സില്‍ ഉള്ളവരില്‍ നിന്ന് തിരഞ്ഞെടുത്തവര്‍ക്കു മാത്രം നല്‍കാം. മൈ കോണ്ടാക്ട്‌സ് എക്‌സെപ്റ്റ് എന്നായിരിക്കും വിവരണം.
നിലവില്‍ ഡിസപ്പിയറിങ് മെസേജുകള്‍ക്ക് ഏഴു ദിവസം വരെയാണ് ആയുസ്. ഇനി അത് 90 ദിവസത്തേക്ക് എന്ന് കൂട്ടാനോ, 24 മണിക്കൂര്‍ എന്ന് കുറയ്ക്കാനോ സാധിച്ചേക്കുമെന്നു പറയുന്നു.
ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ നല്‍കുന്ന കമ്യൂണിറ്റീസ് ഫീച്ചറും വരും. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകള്‍ സൃഷ്ടിക്കാനായേക്കുമെന്നും വാബീറ്റാഇന്‍ഫോ അവകാശപ്പെടുന്നു. ഇങ്ങനെ സൃഷ്ടിക്കുന്ന സബ്ഗ്രൂപ്പുകള്‍ തമ്മിലുള്ള സന്ദേശക്കൈമാറ്റവും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് പറയുന്നു.
വോയിസ് മെസേജ് അയയ്ക്കുന്നവര്‍ക്ക് അത് റെക്കോഡു ചെയ്ത് കേട്ട ശേഷം അയയ്ക്കാന്‍ സാധിക്കുന്ന രീതിയലുള്ള യൂസര്‍ ഇന്റര്‍ഫെയ്‌സ് ക്രമീകരണവും വന്നേക്കും. ഇതിനായി ഒരു സ്‌റ്റോപ്പ് ബട്ടണ്‍ ചേര്‍ക്കും. ഉപയോക്താവിന് സ്‌റ്റൊപ്പില്‍ സ്പര്‍ശിച്ച് റെക്കോഡിങ് നിര്‍ത്തി റെക്കോഡു ചെയ്ത സന്ദേശം കേള്‍ക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഡിലീറ്റു ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
എന്തായാലും കേട്ടിടത്തോളം വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കും. മാത്രമല്ല അതിലൂടെ എങ്ങനെ തല്ലുകൊള്ളാമെന്ന ഗവേഷണവും ഉണ്ടാകും.
"
https://www.facebook.com/Malayalivartha
























