കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.... ഇന്ന് നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ,കോട്ടയം, പത്തനംത്തിട്ട ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി.
കൊല്ലത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയാണ് അവധി. തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കട, നെടുമങ്ങാട്, നെയ്യാറ്റിന്‍കര താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
ഇന്ന് നടത്താനിരിക്കുന്ന പൊതുപരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവയ്ക്ക് അവധി ബാധകമല്ല.
#പരീക്ഷകള്‍ മാറ്റിഎം.ജി, കേരള സര്‍വകലാശാലകള്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
"
https://www.facebook.com/Malayalivartha
























