ദുബായ് പോലും ഞെട്ടിപ്പോയി... ദുബായില്‍ പോകണം മയിലിനെ കറിവയ്ക്കണം എന്ന പെരുത്ത മോഹവുമായി ദുബായിലെത്തിയ ഫിറോസ് ചുട്ടിപ്പാറയ്ക്ക് എട്ടിന്റെ പണി; നമ്മുടെ ദേശീയപക്ഷിയല്ലെ, ഇതിനെയൊക്കെ എങ്ങനെയാ കറിവയ്ക്കുന്നതെന്ന് ഫിറോസ്; വാങ്ങിച്ച മയിലിനെ ചെയ്തത്...

സമൂഹമാധ്യമങ്ങളില്‍ മികച്ച പാചക പരീക്ഷണങ്ങളുമായി ജനകീയനായ യൂട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. അടുത്ത ദിവസം ഫിറോസ് പങ്കുവച്ച ഒരു വിഡിയോയാണ് ഫിറോസിന് എട്ടിന്റെ പണി ലഭിച്ചത്. എന്നും ഫിറോസിനെ കൈയ്യടിച്ച ലക്ഷങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മാറി.
മയിലിനെ കറിവയ്ക്കാന്‍ താന്‍ ദുബായ്ക്ക് പോകുന്നു എന്ന് ഫിറോസ് പറഞ്ഞതാണ് ആകെ വിവാദമായതി. ഇതോടെ ദേശീയത ഉയര്‍ത്തി ഒട്ടേറെ പേര്‍ രംഗത്തെത്തി. ആറായിരത്തിലേറെ കമന്റുകളാണ് വിഡിയോയ്ക്ക് താഴെ നിറയുന്നത്. ഇവിടെ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേസാണെന്നും അതുകൊണ്ടാണ് ദുബായ് പോയി കറി വയ്ക്കാന്‍ തീരുമാനിച്ചതെന്നും ഫിറോസ് പറയുന്നുണ്ട്. അവിടെ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും അദ്ദേഹം പറയുന്നു.
മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്. കമന്റുകള്‍ ഇങ്ങനെയാണ് പോകുന്നത്. ഇത്ര ഭംഗിയുള്ള ഒരു പക്ഷിയെ കറി വയ്ക്കാന്‍ തനിക്ക് എങ്ങനെ തോന്നുന്നുവെന്നും ചിലര്‍ ചോദിക്കുന്നു.
കമന്റ് വന്നതോടെ എട്ടിന്റെ പണി കിട്ടുമെന്ന് ഉറപ്പായിരുന്നു. മയിലിനെ കറിവച്ച് തിന്ന് കേരളത്തിലെത്തിയാല്‍ കേസും പുക്കാറുമായി കഴിയാം. ഒടുവില്‍ യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു, ഞാന്‍ മയിലിനെ കറിവയ്ക്കുന്നില്ല. കുറച്ചു ദിവസമായി സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി നിന്നിരുന്ന വറുത്തരച്ച് മയിലുകറിക്ക് അങ്ങനെ അവസാനമായി.
മയിലിനെ കറിവയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയ ഫിറോസ് ചുട്ടിപ്പാറ, മയില്‍ നമ്മുടെ ദേശീയപക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും പുതിയ വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ മയിലിനെ തൊടാന്‍ പോലും പറ്റില്ലെന്നും കേസാകുമെന്നും കാണിച്ച് മയിലിനെ വറുത്തരച്ച് കറിവയ്ക്കാന്‍ ദുബായിലേക്ക് പോകുകയാണെന്ന് ഫിറോസ് യൂട്യൂബ് വീഡിയോയില്‍ പറഞ്ഞത്. ദുബായില്‍ പാചകം ചെയ്യാന്‍ മയിലിനെ വാങ്ങാന്‍ കിട്ടുമെന്നും ഫിറോസ് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഫിറോസിനെതിരെ ഉയര്‍ന്നത്. എന്നാല്‍ പ്രതിഷേധം വകവയ്ക്കാതെ പോസ്റ്റ് ചെയ്ത രണ്ടാമത്തെ വീഡിയോയില്‍ ഫിറോസ് 20,000 രൂപ നല്‍കി മയിലിനെ വാങ്ങിക്കുന്നത് കാണിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ വൈകുന്നേരം പോസ്റ്റ് ചെയ്ത വീഡിയോയില്‍ വില കൊടുത്ത് വാങ്ങിയ മയിലിനെ ദുബായിയിലുള്ള ഒരു പാലസിന് ഫിറോസ് സമ്മാനമായി നല്‍കുകയായിരുന്നു.
വറുത്തരച്ച മയിലിന് പകരം കോഴിക്കറി ഉണ്ടാക്കുന്ന വിധമാണ് ഫിറോസ് പുതിയ വീഡിയോയില്‍ കാണിച്ചത്. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ ചോദിക്കുന്നു.
മനുഷ്യന്മാര്‍ക്ക് ആര്‍ക്കെങ്കിലും മയിലിനെ കറിവയ്ക്കാന്‍ സാധിക്കുമോ എന്നും ഇത്ര ഭംഗിയുള്ള പക്ഷിയെ നമ്മള്‍ ഒന്നും ചെയ്യില്ലെന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് കുറ്റകരമാണെന്നും മയിലിനെ കറി വെച്ചാല്‍ തിരിച്ച് നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും വരെ സാമൂഹിക മാദ്ധ്യമങ്ങളില്‍ ഫിറോസിനെതിരെ ഭീഷണിയുയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഫിറോസ് ചുട്ടിപ്പാറ അടങ്ങിയത്.
https://www.facebook.com/Malayalivartha























