തൊഴിലാളികളുടെ 2.44 ലക്ഷം രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത തടി മില്ലുടമ ഹാജരാകാന്‍ കോടതി ഉത്തരവ്

തൊഴിലാളികളുടെയും തൊഴിലുടമയുടെയും 2. 44 ലക്ഷം രൂപയുടെ ഇ എസ് ഐ വിഹിതം അടക്കാത്ത തടി മില്ലുടമ ഹാജരാകാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
തൊഴിലാളിക്കും തൊഴിലുടമക്കും മെഡിക്കല്‍ - സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ തൈക്കാട് ബ്രാഞ്ച് മാനേജര്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിലാണ് മില്ലുടമ ഭാസ്‌ക്കരനെതിരെ കോടതി കേസെടുത്തത്.
2014 ഏപ്രില്‍ 1 മുതല്‍ 2015 മെയ് 31 വരെ 60,060 രൂപ , 2015 ജൂണ്‍ 1 മുതല്‍ 2016 മെയ് 31 വരെ 51,480 രൂപ , 2016 ജൂണ്‍ 1 മുതല്‍ 2018 മെയ് 31 വരെ 1,32,132 രൂപ ഉള്‍പ്പെടെ ആകെ 2,43,672 രൂപ ഇ എസ് ഐ കോര്‍പ്പറേഷനില്‍ അടച്ചില്ലെന്നാണ് കേസ്.
ഇ എസ് ഐ കോര്‍പ്പറേഷന്‍ കോണ്‍ട്രിബൂഷന്‍ അടക്കാന്‍ തൊഴിലുടമക്ക് സി - 18 അഡ്‌ഹോക്ക് നോട്ടീസയച്ചിട്ടും വ്യക്തിഗത ഹിയറിംഗിന് അവസരം നല്‍കിയിട്ടും ഹാജരാകുകയോ തൊഴിലാളികള്‍ക്ക് നല്‍കിയ കൂലിയില്‍ നിന്നും ഇ എസ് ഐ വിഹിതമായി പിടിച്ച കണക്കുകൂട്ടല്‍ പ്രകാരമുള്ള യഥാര്‍ത്ഥ കൂലിത്തുക കാണിച്ചുള്ള പത്രിക ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതിയില്‍ ഇ എസ് ഐ സമര്‍പ്പിച്ച പരാതിയിലുണ്ട്.
കുറ്റ സ്ഥാപനത്തില്‍ 1 വര്‍ഷത്തില്‍ കുറയാത്തതും 3 വര്‍ഷം വരെയാകാവുന്നതുമായ തടവുശിക്ഷയും 10,000 രൂപ പിഴ ശിക്ഷയും വിധിക്കാവുന്ന ഇ എസ് ഐ നിയമത്തിലെ വകുപ്പ് 85 (എ) പ്രകാരമാണ് തൊഴിലുടമക്കെതിരെ കോടതി കേസ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























