സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി... സംസ്ഥാനത്ത് മൂന്നു പേര്‍ ആത്മഹത്യ ചെയ്തു, ഉറ്റവരുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് കുടുംബാംഗങ്ങള്‍

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി... സംസ്ഥാനത്ത് മൂന്നു പേര്‍ ആത്മഹത്യ ചെയ്തു, ഉറ്റവരുടെ വേര്‍പാട് താങ്ങാനാവാതെ നിലവിളിച്ച് കുടുംബാംഗങ്ങള്‍.
എടപ്പാള്‍ അയിലക്കാട് അപ്നാ അപ്നാ ഹോട്ടലുടമ കോതകത്ത് ഭരതന്‍ (ഗണേശന്‍ -48), പാലക്കാട് തെങ്കര ചേറുംകുളത്ത് ലോട്ടറിക്കടയുടമ ഏച്ചന്‍മാരെ വീട്ടില്‍ കണ്ണന്‍ (49), കട്ടപ്പന കല്യാണത്തണ്ട് തുണ്ടത്തില്‍ മധു (55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ലോഡ്ജില്‍ താമസിക്കുന്ന ഭരതനും കുടുംബവും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്.
ദീര്‍ഘകാലം ഹോട്ടലടച്ചതോടെ സാമ്പത്തികമായി തകര്‍ന്ന ഇദ്ദേഹത്തിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയിരുന്നു. ചങ്ങരംകുളം പോലീസ് മൃതദേഹ പരിശോധന നടത്തി. ചൊവ്വാഴ്ച സംസ്‌കരിക്കും.
തേക്കടിയിലെ ആനസവാരി കേന്ദ്രത്തിലായിരുന്നു മധുവിന് ജോലി. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടതോടെ വീട്ടില്‍ മടങ്ങിയെത്തി കൃഷിയിലേക്ക് തിരിയുകയായിരുന്നു.
മണ്ണാര്‍ക്കാട് പച്ചക്കറിമാര്‍ക്കറ്റില്‍ രാജമാണിക്യം ലോട്ടറി ഏജന്‍സി നടത്തുകയായിരുന്നു കണ്ണന്‍. കടബാധ്യതയാണ് മരണകാരണമെന്ന് കുടുംബക്കാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























