ഫോണ്‍ വിളിച്ചുകൊണ്ട് യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

കോട്ടയം സ്വദേശിയായ യുവാവ് ഫോണ്‍ വിളിച്ചുകൊണ്ട് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്. രാവിലെ ജോലി സ്ഥലത്തേക്കു പോകുംവഴി മുട്ടമ്ബലം റെയില്‍വെ ക്രോസിന് സമീപത്താണ് സംഭവം നടന്നത്. റെയില്‍വേ ഗേറ്റിന് സമീപം കാറിലെത്തിയ ഹരികൃഷ്ണന്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി.
ഫോണ്‍ വിളിച്ചു കൊണ്ട് റെയില്‍വേ ട്രാക്കിന് സമീപത്തേയ്ക്ക് നടക്കുകയായിരുന്നു. ട്രെയിന്‍ വന്നപ്പോള്‍ ഇയാള്‍ മുന്നിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹരികൃഷ്ണന്‍ കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























