വിവാഹം കഴിച്ചെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഒപ്പംതാമസിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചെന്ന് പറഞ്ഞ് ഒപ്പം താമസിപ്പിച്ച യുവാവിനെതിരെ പോക്‌സോ കേസ്. ഹൈറേഞ്ചിലെ അതിര്‍ത്തി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹം കഴിച്ചെന്ന് നാട്ടുകാരെ അറിയിച്ചശേഷം യുവാവ് പെണ്‍കുട്ടിയെ ഒരാഴ്ചമുമ്ബാണ് വീട്ടിലെത്തിച്ചത്.
മാതാപിതാക്കള്‍ ഇല്ലാത്ത പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ഉണ്ടായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായി .
ഇവരുടെ ബന്ധുക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്ന് വ്യക്തമായതായും ജില്ല ശിശുസംരക്ഷണ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതിക്കുമുമ്ബാകെ ഹാജരാക്കി. യുവാവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
https://www.facebook.com/Malayalivartha


























