മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ കുട്ടികളുടെ മാതാവ് അറസ്റ്റില്‍; കൈ ഞരമ്പ് മുറിഞ്ഞനിലയില്‍ സ്വകാര്യ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി

ഷൊര്‍ണൂരില്‍ രണ്ട് മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസില്‍ കുട്ടികളുടെ മാതാവിനെ പൊലീസ് പിടികൂടി. പരിയംതടത്തില്‍ ദിവ്യയെയാണ് ഷൊര്‍ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൈ ഞരമ്പ് മുറിഞ്ഞനിലയില്‍ സ്വകാര്യ മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്നു ദിവ്യ .
ഞായറാഴ്ച രാവിലെയാണു ദിവ്യയുടെ രണ്ടു കുട്ടികളേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ദിവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനത്തിനു ഭര്‍ത്താവിന്റെ മുത്തശ്ശി അമ്മിണിക്കെതിരെയും പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























