Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കാലം പോകുന്ന പോക്ക്... കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച സംഭവത്തില്‍ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടിനും ഒരുലക്ഷം രൂപ പിഴ; നമ്മുടെ എത്ര കത്തുകളാ ഈ പഹയന്‍മാര്‍ പൊട്ടിച്ച് വായിച്ചിട്ടുള്ളത്; എല്ലാം ഓര്‍മ്മയില്‍ നിന്നും പുറത്തേക്ക്

18 NOVEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍

പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ഇന്ന് കത്തെന്ന് പറയുമ്പോള്‍ പലര്‍ക്കും അറിയില്ല എന്തെന്ന്. കത്തിയാണെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു പത്ത് പതിനഞ്ച് വര്‍ഷം മുമ്പ് ഇതായിരുന്നില്ല അവസ്ഥ കത്തായിരുന്നു എല്ലാം. ഒരു കത്തിനായി പോസ്റ്റ്മാനായി കണ്ണുംനട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

അന്നത്തെ കാലത്ത് പോസ്റ്റുമാന്‍മാര്‍ നാട്ടിലെ താരമായിരുന്നു. കത്തുകള്‍ വീട്ടില്‍തരണമെന്നാണ് നിയമമെങ്കിലും റോഡിലുള്ള കടയിലായിരിക്കും കൊടുത്തിരിക്കുക. എന്നാല്‍ മണിയോഡറോ ഗള്‍ഫില്‍ നിന്നുള്ള ഡ്രാഫ്‌റ്റോ ചെക്കോ ഉണ്ടെങ്കില്‍ പോസ്റ്റുമാന്‍ കൃത്യമായി നേരെ വീട്ടിലെത്തും. കൈമണിയായി കിട്ടും അതാണ് കാരണം.

 


കത്തുകള്‍ വരുന്ന വഴി പലതാണ്. ഗള്‍ഫില്‍ നിന്നുള്ള പ്രിയപ്പട്ടവന്റെ കത്താകാം, നാട്ടിലുള്ള പ്രിയ കാമുകിയുടെ ഒതുക്കിവച്ചുള്ള കത്താകാം, സുഹൃത്തിന്റെ കത്താകാം, ജോലിയ്ക്കുള്ള കത്താകാം. അങ്ങനെ ഒരുകാലത്ത് കത്തിന്റെ മയമായിരുന്നു.

പലപ്പോഴും കത്ത് വരുന്നത് പുരാവസ്ഥു പോലെയായിരിക്കും. അത്രയ്ക്ക് അഴുക്ക് പുരണ്ട് പൊട്ടിച്ച അവസ്ഥയിലായിരിക്കും. പക്ഷെ പൊട്ടിച്ച് വായിച്ചല്ലേ ഞാന്‍ ശരിയാക്കിത്തരാം എന്ന് ചോദിക്കാന്‍ ധൈര്യമുള്ള ഒരാളും ഈ ഭൂമിമലയാളത്തിലന്നില്ലായിരുന്നു. പോസ്റ്റ്മാനോട് ആരും കളിക്കില്ല. കളിച്ചാല്‍ പിന്നെയുള്ള കത്തെല്ലാം സ്വാഹ. നാട്ടിലെ പല പ്രേമങ്ങളും കൈയ്യോടെ പിടിച്ചതിന് പിന്നില്‍ പോസ്റ്റുമാന്‍മാരാണ് മുമ്പില്‍.

 



കത്തിന്റെ പ്രാധാന്യത്തെ പറ്റി കത്ത് പാട്ട് പോലുമുണ്ട്. ശരിക്കും ഈ കത്തിനെ കത്തിച്ച് കളഞ്ഞത് ജിയോയാണ്. ജിയോ 500 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയതോടെ എല്ലാവരുടെ കയ്യിലും മൊബൈല്‍ ഫോണായി. കാമുകന്‍മാര്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കുമെല്ലാം കത്തിപ്പോള്‍ അലര്‍ജിയാണ്. നേരെ കണ്ട് വീഡിയോകോള്‍ ചെയ്യാമല്ലോ. മാത്രമല്ല ഇ മെയിലും വന്നതോടെ കത്ത് വെറും സര്‍ക്കാര്‍ എഴുത്തുകുത്തായി.

എന്നാല്‍ പഴയ പോസ്റ്റുമാണ് ഇപ്പോഴെങ്കിലും ഒരു പണി കിട്ടിയിരിക്കുകയാണ്. റജിസ്‌ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് അതിലെ ഉള്ളടക്കം കൈമാറിയ പോസ്റ്റ്മാനും കൂട്ടുനിന്ന പോസ്റ്റല്‍ സൂപ്രണ്ടും കൂടി ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി വിധി. താവക്കരയിലെ ടി.വി.ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ചിറക്കല്‍ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായിരുന്ന എം.വേണുഗോപാല്‍, കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ടായിരുന്ന കെ.ജി.ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ നടപടി.

 



മേല്‍വിലാസക്കാരന് കത്തുനല്‍കാതെ ഉള്ളടക്കം വായിച്ചുകേള്‍പ്പിച്ച ശേഷം 'ആള്‍ സ്ഥലത്തില്ല' എന്ന് റിമാര്‍ക്‌സ് എഴുതി കത്ത് തിരിച്ചയച്ച സംഭവത്തിലാണ് നടപടി. 2008 ജൂണ്‍ 30ന് ചിറക്കല്‍പുതിയതെരുവിലുള്ള കൊല്ലറത്തിക്കല്‍ പുതിയപുരയില്‍ ഹംസക്കുട്ടിക്ക് ശശിധരന്‍ അയച്ച കത്തിലെ വിവരങ്ങള്‍ ചിറക്കല്‍ പോസ്‌റ്റോഫീസിലെ പോസ്റ്റ്മാനായിരുന്ന വേണുഗോപാലന്‍ ചോര്‍ത്തിയെന്നാണ് പരാതി. മേല്‍വിലാസക്കാരനായ കരാറുകാരന്‍ ഹംസക്കുട്ടി പരാതിക്കാരനായ ശശിധരനില്‍നിന്ന് തുക കൈപ്പറ്റിയ ശേഷം കരാര്‍പ്രകാരം പണി പൂര്‍ത്തിയാക്കി നല്‍കേണ്ട വീടും സ്ഥലവും രജിസ്റ്റര്‍ തീയതിക്ക് മുന്‍പേ പൂര്‍ത്തിയാക്കാത്തതിനെ ചോദ്യംചെയ്തുള്ള കത്തായിരുന്നു ഇത്.

കത്തിലെ ഉള്ളടക്കം മനസ്സിലാക്കിയ ഹംസക്കുട്ടി വീടും സ്ഥലവും മറിച്ചുവിറ്റതായും ശശിധരന്‍ പരാതിപ്പെട്ടിരുന്നു. പോസ്റ്റ്മാന്‍, പോസ്റ്റല്‍ സൂപ്രണ്ട് തുടങ്ങിയവരെ പ്രതിചേര്‍ത്താണ് കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ ശശിധരന്‍ കേസ് ഫയല്‍ചെയ്തത്. വകുപ്പുതല അന്വേഷണത്തില്‍ പോസ്റ്റ്മാന്‍ കൃത്യവിലോപം ചെയ്തതായി മനസ്സിലാക്കി. കത്ത് തിരിച്ചയക്കുമ്പോള്‍ മടക്കുമാറി സീല്‍ ഉള്ളില്‍ ആയിപ്പോയതാണ് കത്ത് പൊട്ടിച്ചതിന് തെളിവായത്.

 

ഇതോടെ പോസ്റ്റ്മാനെ സ്ഥലംമാറ്റിയും ഇന്‍ക്രിമെന്റ് നല്കാതെയും വകുപ്പ് നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തിനുശേഷം പോസ്റ്റ്മാനെ അതേ പോസ്‌റ്റോഫീസിലേക്ക് വീണ്ടും നിയമിച്ചതിനെ ചോദ്യംചെയ്താണ് ശശിധരന്‍ കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്. സാങ്കേതികതടസ്സം ചൂണ്ടിക്കാട്ടി കണ്ണൂര്‍ ഉപഭോക്തൃ കമ്മിഷന്‍ നേരത്തേ കേസ് തള്ളിയിരുന്നു. ഇതിനെതിരെ സംസ്ഥാന കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് വിധി. എന്തായാലും ഈ പോസ്റ്റ്മാന് രണ്ട് കിട്ടിയത് നമ്മുടെ സ്വന്തം നല്ലവരായ പോസ്റ്റ്മാന്‍മാര്‍ക്ക് കൂടിയുള്ളതാണ്. ഇനി മേലാല്‍ കത്തും കൊണ്ട് വന്നേക്കരുത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (26 minutes ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (31 minutes ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (39 minutes ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (50 minutes ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (58 minutes ago)

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി  (59 minutes ago)

Mysuru നാടുവിട്ട പ്രതി അര്‍ധരാത്രിയോടെ പിടിയില്‍  (1 hour ago)

QATAR ഇന്ത്യൻ എംബസിയുടെ വിവരങ്ങൾ  (1 hour ago)

ഭണ്ഡാരം തുറന്നപ്പോൾ ഞെട്ടി..!  (1 hour ago)

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി  (1 hour ago)

കണ്ണൂര്‍ ജില്ലയിലെ ദയനീയ പരാജയത്തിന് കാരണം പികെ ശ്യാമള; എംവി ഗോവിന്ദനെതിരെ പാർട്ടിയിൽ പടയൊരുക്കം; വിമര്‍ശനം ചെവിക്കൊള്ളാതെ ഗോവിന്ദന്‍  (2 hours ago)

സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റാതെ സംസ്കാരം നടത്തി; കുറച്ച് ദിവസങ്ങൾക്ക് ശേഷം ചടങ്ങിന്റെ ഭാഗമായി ശ്മശാനത്തിലെത്തിയ ബന്ധുക്കൾ കണ്ടത് നടുക്കുന്ന കാഴ്ച; ബന്ധുക്കളുടെ 'ആ സംശയം', കള്ളനെ കല്ലറയ്ക്കരിക  (4 hours ago)

സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി  (4 hours ago)

പിറന്നാളാഘോഷത്തിന് മണിക്കൂറുകൾ മാത്രം; സൃഹൃത്തിനൊപ്പം ബി എം ഡബ്‌ള്യൂ കാറിൽ ചീറി പാഞ്ഞ് 24കാരി; പിന്നാലെ സംഭവിച്ചത് വൻ അപകടം; 2 പേർക്ക് ദാരുണാന്ത്യം  (4 hours ago)

ടിപ്പർ ഓവർ സ്പീഡിലായിരുന്നു; എന്റെ കുട്ടിയേയും മറ്റൊരു കുട്ടിയേയും കൊണ്ട് ഞാൻ രക്ഷപ്പെട്ടു;കൊട്ടാരക്കര അപകടത്തെ കുറിച്ച് ദൃക്‌സാക്ഷി പറയുന്നത്  (5 hours ago)

Malayali Vartha Recommends