സഹോദരി പുത്രനുമായി ശത്രുത മൂത്തു, വാക്ക് തര്‍ക്കം കൈയ്യാങ്കളിയായി, മകനെ പ്രതിരോധിക്കാന്‍ ശ്രമിച്ച സഹോദരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരന്‍ അറസ്റ്റില്‍

കൊല്ലത്ത് സഹോദരിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സഹോദരൻ അറസ്റ്റില്‍. കൊല്ലം തൃക്കരുവ ഇഞ്ചവിളചേരിയില്‍ പളളിതാഴത്തില്‍ വീട്ടില്‍ അനില്‍കുമാര്‍ ആണ് പിടിയിലായത്. സഹോദരി അനിതയുടെ മകനോട് അനില്‍കുമാറിനുണ്ടായിരുന്ന ശത്രുത കാരണം അനിതയോട് നിരന്തരം ഇയാള്‍ കലഹത്തിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസവും ഇതിന്റെ പേരിൽ സഹോദരിയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും കൈയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോൾ മകനെ പ്രതിരോധിക്കാന്‍ ശ്രമിച്ച അനിതയെ പ്രതി അനില്‍കുമാര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
അനില്‍കുമാര്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ അനിത സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. അനിതയുടെ ബന്ധുവിന്റെ പരാതിയില്‍ അനില്‍ കുമാറിനെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha


























