അനാവശ്യ വൈദ്യുതി ഉപയോഗത്തിനു കടിഞ്ഞാണിടുക ലക്ഷ്യം....ജനം കൂടുതലായി വൈദ്യുതി ഉപയോഗിക്കുന്ന (പീക് അവര്‍) വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെ ഉയര്‍ന്നനിരക്ക് ഈടാക്കാന്‍ കെ.എസ്.ഇ.ബി. നീക്കം...

ജനം കൂടുതലായി വൈദ്യുതി ഉപയോഗിക്കുന്ന (പീക് അവര്‍) വൈകിട്ട് ആറുമുതല്‍ രാത്രി 11 വരെ ഉയര്‍ന്നനിരക്ക് ഈടാക്കാന്‍ കെ.എസ്.ഇ.ബി. നീക്കം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍, തീരുമാനമെടുത്തിട്ടില്ലെന്നും വൈദ്യുതിമന്ത്രി.
നിരക്കുവര്‍ധന നയപരമായ കാര്യമായതിനാല്‍ മുഖ്യമന്ത്രിയുമായി ആലോചിക്കും. നിരക്കുവര്‍ധനയ്ക്ക് അംഗീകാരം നല്‍കേണ്ടതു വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ്. പീക് അവറില്‍ വ്യത്യസ്തനിരക്കാണ് ആലോചനയിലുള്ളത്. അനാവശ്യ വൈദ്യുതി ഉപയോഗത്തിനു കടിഞ്ഞാണിടുകയാണു ലക്ഷ്യം. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതും ഈ ഉദ്ദേശ്യത്തോടെയാണ്.
അങ്ങനെയെങ്കില്‍ പീക് അവറില്‍ വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടിവരില്ലെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാകും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുക്കുക. നിരക്കുവര്‍ധന സംബന്ധിച്ച താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31-നു മുമ്പ് നല്‍കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി അന്തിമതീരുമാനമെടുക്കും.
നിരക്കുവര്‍ധന ആലോചിക്കുമ്പോള്‍തന്നെ സംസ്ഥാനത്ത് സൗജന്യവൈദ്യുതിയുടെ പരിധിയുയര്‍ത്തി. 20 യൂണിറ്റ് വരെയായിരുന്ന പരിധി 30 യൂണിറ്റാക്കി. പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കു വൈദ്യുതി സൗജന്യമായിരിക്കും.
പ്രതിമാസം 40 യൂണിറ്റ് വരെ 1.50 രൂപയായിരുന്നു ബി.പി.എല്‍. വിഭാഗക്കാരില്‍നിന്ന് ഈടാക്കിയിരുന്നത്. അത് 50 യൂണിറ്റ് വരെയാക്കി. ഈ നിര്‍ദേശം റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചതോടെ കെ.എസ്.ഇ.ബി. ഉത്തരവുമിറക്കി. അടുത്തമാസം മുതല്‍ പ്രാബല്യത്തില്‍ വരും.
"
https://www.facebook.com/Malayalivartha























