ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനു വേണ്ടി;മോഡലുകളുടെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ

മോഡലുകളുടെ മരണത്തിൽ ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവർ അവസാനമായി പങ്കെടുത്ത പാർട്ടി നടന്ന ഹോട്ടലിൽ രണ്ടു സിനിമാ നടന്മാരുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെ പിന്നാലെ അടുത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ റെ പങ്ക് കൂടെ ഈ കേസിൽ വെളിവായി വരികയാണ്.
ഹാർഡ് ഡിസ്ക് മാറ്റിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥനു വേണ്ടിയായിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവ ദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ സന്ദർശിച്ചെന്ന വിവരവും ലഭ്യമാകുന്നുണ്ട് . ഇതു സംബന്ധിച്ച് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഹാർഡ് ഡിസ്ക് ഉടമ മാറ്റിയെന്ന സംശയമാണ് ഉള്ളത് . ഹോട്ടലിൽ നടന്ന തർക്കങ്ങളുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഉന്നത ഉദ്യോഗസ്ഥൻ ഇവിടെ വന്നതായി കണ്ടെത്തുവാൻ സാധിക്കും. പോലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുക്കാൻ ഒമ്പത് ദിവസം വൈകിയിരുന്നു.
എന്നാൽ ഇതിന്റർ കാരണം ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ കൊണ്ടാണെന്നാണ് ലഭ്യമായ വിവരം. ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരമായിരുന്നു ഹോട്ടലുടമയുടെ ചോദ്യം ചെയ്യൽ നീണ്ടത്. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനു മുന്നിൽ തന്നെയുള്ള ഹോട്ടലിൽ വച്ച് നേരത്തെ നിയമവിരുദ്ധമായി പാർട്ടികൾ നടത്താൻ പോലീസ് അനുവാദം കൊടുത്തിരുന്നു.
ഇങ്ങനെ ചെയ്യാൻ കാരണം ഈ ഉദ്യോഗസ്ഥന്റെ ഇടപെടൽ കാരണമെന്നാണ് പുറത്ത് വരുന്ന വിവരം . കൊച്ചി സിറ്റി പോലീസിൽ ഉന്നത പദവിയിലുണ്ടായിരുന്നപ്പോൾ മുതൽ ഇങ്ങനെയുള്ള സംരക്ഷണം ഹോട്ടലുടമയ്ക്ക് നൽകിയിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട് . ഇത് പിന്നീടും തുടരുകയാണ് .
സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് കൊച്ചി സിറ്റി പോലീസിന് ശക്തമായ താക്കീതാണ് കൊടുത്തിരുന്നു . ആരെയും ഒന്നിനെയും നോക്കാതെ അന്വേഷണം നടത്താനായിരുന്നു നിർദേശം കൊടുത്തത് . ഇതിന്റെ ആദ്യ നടപടിയെന്നോണമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
https://www.facebook.com/Malayalivartha























