കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ബൈപ്പാസുകളിലൂടെ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി...

ബൈപ്പാസുകളിലൂടെ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. എം.സി റോഡിലൂടെയും 24 മണിക്കൂറും ഒരു മണിക്കൂര്‍ ഇടവിട്ട് ദേശീയപാത വഴിയും ബൈപ്പാസ് റൈഡര്‍ എന്ന പേരില്‍ സൂപ്പര്‍ഫാസ്റ്റ്, എയര്‍ സസ്പെന്‍ഷന്‍, ലോഫ്ളോര്‍ എ.സി ബസുകള്‍ സര്‍വീസ് നടത്തും.
ഇവയിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബൈപ്പാസ് ഫീഡര്‍ ബസുകളും ഉണ്ടാകും. ദീര്‍ഘദൂര ബസുകളില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇവയില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് പോകാം.
ഒറ്റ ടിക്കറ്റില്‍ തന്നെ ഇരു ബസുകളിലും യാത്ര ചെയ്യാം. ജില്ലാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് യാത്ര ചെയ്യുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസുകള്‍ക്ക് യാത്രാസമയം കൂടുതലാണ്.
ബൈപ്പാസുകളിലേക്ക് യാത്ര മാറ്റുന്നതോടെ സമയം ലാഭിക്കാനാകും. പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന നിറമാണ് ഫീഡര്‍ ബസുകള്‍ക്ക് നല്‍കിയിട്ടുള്ളത്. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല ബൈപ്പാസുകളില്‍ ഇരുവശത്തും യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി ഫീഡര്‍ സ്റ്റേഷനുകള്‍ സജ്ജീകരിക്കും.
ഡിപ്പോകളില്‍ പ്രത്യേക വിശ്രമ സൗകര്യവും ലഘുഭക്ഷണ സൗകര്യവുമുണ്ടാകും. യാത്രക്കാരുടെ സുരക്ഷയ്ക്കും സഹായത്തിനും 24 മണിക്കൂറും ജീവനക്കാരെ നിയോഗിക്കും.
പഴയ നോണ്‍ എ.സി ജന്റം ബസുകളാണ് വഴിയോര വെയിറ്റിംഗ് ഷെഡ്ഡുകളായി മാറുന്നത്. വാതിലുകള്‍ സ്റ്റേഷന് അഭിമുഖമായി വരുന്ന വിധത്തില്‍ ബസുകള്‍ നിര്‍ത്തുമെന്നതിനാല്‍ യാത്രക്കാര്‍ക്ക് ബസ് ബേ മുറിച്ചുകടക്കാതെ സ്റ്റേഷനിലേക്ക് കയറാന്‍ സാധിക്കും.
" f
https://www.facebook.com/Malayalivartha























