Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത്;ആരെയും സർക്കാർ ഇത് വരെയും തഴഞ്ഞിട്ടില്ല; തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ട്; അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

19 NOVEMBER 2021 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായം നൽകുന്നത് വളരെയധികം വിവാദമായിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തുവന്നിരിക്കുകയാണ്. അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചതും . കലാകാരന്മാർ കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. അവരെ അവഗണിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവർക്കെല്ലാം സർക്കാർ കൊടുത്തു. ആരെയും സർക്കാർ ഇത് വരെയും തഴഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കൾ ഇല്ല. ചികിത്സ നടത്താനുള്ള മാർഗമൊന്നും അവർക്കില്ലെന്നും മന്ത്രി പറഞ്ഞു

നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന നടി.കെ പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാർഥ് നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

''അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും സ്നേഹത്തിനും നന്ദി''- എന്നാണ് സിദ്ധാർഥ് കുറിച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കെ.പി.എ.സി ലളിത കഴിഞ്ഞിരുന്നു. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (33 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (44 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (55 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (59 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends