Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ല. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യം ഇല്ലല്ലോ; നെഞ്ച് തകർക്കുന്ന കുറുപ്പുമായി യുവതി

19 NOVEMBER 2021 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ല. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു. സമൂഹത്തിന്റെ മുമ്പിൽ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിനിയായ ബിജ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ആരുടേയും കരളലിയിക്കും.

 

 

 

 

 

 

 

 

 

 

കാൻസർ ബാധിതയായ തനിക്കൊപ്പം എപ്പോഴുമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച്, ചികിത്സാ സഹായമായി നാട്ടുകാർ നൽകിയ പണം ദുരുപയോഗം ചെയ്യുകയാണ് ഭർത്താവ് എന്നാണ് ബിജ്മ ആരോപിക്കുന്നത്. ഒരു കാലത്ത് മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത ദമ്പതികളായിരുന്നു ബിജ്മയും ഭർത്താവ് ധനേഷും. കാൻസർ ബാധിതയായ ബിജ്മയ്ക്ക് കീമോ ചെയ്ത് മുടി കൊഴിയുമ്പോൾ ധനേഷും തലമൊട്ടയടിച്ച് ഒപ്പം ചേർത്തു നിർത്തും. ഈ ബന്ധം മാധ്യമങ്ങളിൽ വലിയ വാർത്തകളുമായി. ഇപ്പോൾ ഇതേ യുവതി തന്നെയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

 

 

 

 

 

 

 

 

പ്രണയവിവാഹമായിരുന്നു ബീജമയുടെയും ധനേഷിന്റെതും. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്ക് ശേഷം 2019 ലാണ് ബിജ്മയ്ക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ടെസ്റ്റുകൾ നടത്തിയപ്പോൾ വൃക്കയ്ക്കടുത്ത് മുഴ ഉണ്ടെന്ന് വ്യക്തമായി. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ടപ്പോൾ വൃക്കയ്യും തകരാറുണ്ടെന്ന് മനസ്സിലായപ്പോൾ മുഴയ്‌ക്കൊപ്പം ഒരു വൃക്കയും മുറിച്ചു നീക്കുകയായിരുന്നു. പിന്നീടാണ് കാൻസറാണെന്ന് വ്യക്തമായി റിപ്പോർട്ട് വന്നത്. പിന്നീട് ചികിത്സയുടെ നാളുകളായിരുന്നു. അന്നെല്ലാം ഭർത്താവും ഒപ്പം നിന്നു. രോഗ വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയ വഴി പലരും സഹായിക്കാൻ രംഗത്തെത്തി.

 

 

 

 

 

 

 

 

 

 

ചികിത്സയ്ക്കായി പലയിടങ്ങളിൽ നിന്നായി 35 ലക്ഷത്തിന് മുകളിൽ തുക ലഭിച്ചിരുന്നു. ഇതോടെ കാൻസറിനെതിരായ പോരാട്ടത്തിൽ തനിക്കൊപ്പമുണ്ടാവുമെന്ന് വിശ്വസിച്ച് കൂടെ നിന്ന ഭർത്താവ് ചികിത്സാ സഹായഫണ്ട് ദുരുപയോഗം ചെയ്യുകയായിരുന്നുവന്നാണ് ബിജ്മയുടെ ആരോപണം. ലഭിച്ച തുകയിൽ കുറച്ചു മാത്രം ചികിത്സയ്ക്കായി ചെലവഴിച്ച് ബാക്കി തുക ധൂർത്തടിക്കുകയും ഒരു വീട് നിർമ്മിക്കുകയും ചെയ്തു. അമ്പതിനായിരം രൂപയെങ്കിലും അക്കൗണ്ടിൽ ബാക്കി വെക്കാൻ പറഞ്ഞിട്ടും കേട്ടില്ല.

 

 

 

 

 

 

 

 

എന്തെങ്കിലും ചോദിക്കുമ്പോൾ ക്രൂരമായി പീഡിപ്പിക്കുന്നതും പതിവായി. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ ജോലിക്കാരിയുടെ സ്ഥാനം മാത്രമാണ് അവിടെ ലഭിച്ചത്. ഒരു തരത്തിലുള്ള പരിഗണനയും ഭർത്താവിന്റെ അമ്മയും സഹോദരിയും തന്നോട് കാണിച്ചില്ല. ഇതോടെയാണ് കേസ് നൽകാൻ തീരുമാനിച്ചതെന്നും ബിജ്മ പറഞ്ഞു.ചികിത്സാസഹായ തുക ദുരുപയോഗം ചെയ്തതും ശാരീരിക-മാനസിക പീഡനങ്ങൾ കാണിച്ച് വെള്ളയിൽ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതേ സമയം കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഭർത്താവും കുടുംബവും രംഗത്തുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

 

 

 

 

 

 

 

 

 

ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാൻ എന്റെ ഭർത്താവിന് താല്പര്യമില്ല. അതുകൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുകളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു. ആരോട് പറയാൻ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ. എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാൻ. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാൽ ഒന്നില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്യും ഇല്ലെങ്കിൽ എന്നെ എന്തെങ്കിലും ചെയ്യും. ഇത്രയും കാലം എന്റെ മകനെ ഓർത്തിട്ട ഞാൻ സഹിച്ചു.

 

 

 

 

 

 

 

 

 

 

കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെൽപില്ല. എനിക്ക് എന്റെ മോനെ വളർത്താൻ ഉള്ളതാണ്. ഏഴു മാസം ആയി വീട്ടിൽനിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്. ആറു വർഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാൻ... എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കിൽ എന്റെ മരണം കൊണ്ടെങ്കിലും ഞാൻ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും. '- എന്നു പറഞ്ഞുകൊണ്ടാണ് ബിജ്മ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (35 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (46 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (47 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (57 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (1 hour ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (2 hours ago)

Malayali Vartha Recommends