പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം; ഹൈക്കോടതിയില്‍ സാവകാശം തേടി കേന്ദ്ര സര്‍ക്കാര്‍

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം തള്ളിയതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സാവകാശം തേടി. വിശദീകരണം നല്‍കാന്‍ ജിഎസ്ടി കൗണ്‍സിലിന്കോടതി പത്ത് ദിവസം കൂടി അനുവദിച്ചു.
പെടോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത് .
ഹര്‍ജിക്കാരുടെ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജി എസ് ടി കൗണ്‍സില്‍ നിവേദനം തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത് .മതിയായ കാരണം പറയാതെയാണ് നിവേദനം തള്ളിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha























