Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ദത്തെടുക്കല്‍ വിവാദത്തിന് പുതിയ മാനം നല്‍കി അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കും. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും ഇന്നു രാവിലെ ഹൈദരാബാദില്‍ എത്തി

20 NOVEMBER 2021 10:12 AM IST
മലയാളി വാര്‍ത്ത

ദത്തെടുക്കല്‍ വിവാദത്തിന് പുതിയ മാനം നല്‍കി അനുപമ എസ് ചന്ദ്രന്റെ കുഞ്ഞിനെ നാളെ കേരളത്തിലെത്തിക്കും. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയും ഇന്നു രാവിലെ ഹൈദരാബാദില്‍ എത്തി.


കോടതി ഉത്തരവിന്റെ പകര്‍പ്പ് കാണിച്ച് കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. എന്നാല്‍ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ പ്രതികരണം എങ്ങനെയെന്നും വ്യക്തമല്ലാതിനാല്‍ മടക്കം വൈകുമോ എന്നത് വ്യക്തമല്ല.




കുട്ടിയെ ദത്തെടുത്ത ദമ്പതികളില്‍ നിന്ന് എതിര്‍പ്പുണ്ടായാല്‍ ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കുട്ടിയെ ഏതു വിധേനയും തിരികെ എത്തിക്കാനാണ് നിലവിലുള്ള നിര്‍ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ ദമ്പതികള്‍ കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ നേടിയിട്ടുണ്ടോ എന്നതും വ്യക്തമല്ല. കുട്ടിയെ വിട്ടുനല്‍കുന്നതില്‍ ആന്ധ്രയിലെ ദമ്പതികളുടെ പ്രതികരണം വ്യക്തമല്ലാത്തതിനാല്‍ ഇന്നു രാവിലെ ഇന്‍ഡിഗോ വിമാനത്തില്‍
ആന്ധ്രയിലേക്കു പോയ സംഘം തിരിച്ചുള്ള വിമാന ടിക്കറ്റ് ഇതുവരെയും ബുക്ക് ചെയ്തിട്ടില്ല.


അവിടുത്തെ സാഹചര്യവും സാങ്കേതിക പ്രശ്നങ്ങളും പരിഗണിച്ചായിരിക്കും കുഞ്ഞുമായുള്ള മടക്കം. അവശ്യസാഹചര്യത്തില്‍ രണ്ടു ദിവസം കൂടി നടപടികള്‍പൂര്‍ത്തിയാക്കാന്‍ സംഘത്തിന് ആന്ധ്രയില്‍ തങ്ങേണ്ടിവന്നേക്കാം. മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ മുന്നറിയിപ്പില്ലാതെ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനാണ് ശിശുക്ഷേമസമിതിയുടെയും സര്‍ക്കാരിന്റെയും നീക്കം.



കേരളത്തില്‍ നിന്ന് കുഞ്ഞിനെ ഏറ്റെടുക്കാന്‍ എത്തുന്ന കാര്യം കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ ദമ്പതികളെ അറിയിച്ചിരുന്നെങ്കിലും അവരുടെ പ്രതികരണം ഇപ്പോഴും ലഭ്യമായിട്ടില്ല. നിയമപ്രകാരം അവര്‍ ദത്തെടുത്തതാണെന്നും കുട്ടിയെ തിരികെ നല്‍കാനാവില്ലെന്നുമാണ് അവര്‍
മുന്‍പ് പ്രതികരിച്ചിരുന്നത്. നാളെ കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ സംരക്ഷണ ചുമതല. ഇതിനിടെ അനുപമയെ കുട്ടിയെ കാണാന്‍ പോലും അനുവദിക്കാനും സാധ്യതയില്ലെന്നാണ് സൂചന.


കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തി അനുപമയാണോ കുട്ടിയുടെ അമ്മ എന്നതില്‍ സ്ഥിരീകരണം ഉറപ്പാക്കും. അമ്മയുടെയും അച്ഛന്റെയും ഡിഎന്‍എ പരിശോധനാ ഫലം കോടതി പരിഗണിച്ചശേഷമായിരിക്കും അനന്തരനടപടികളുണ്ടാവുക. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കായിരിക്കും കേരളത്തിലെത്തിക്കുന്ന കുട്ടിയുടെ സംരക്ഷണ ചുമതല.




അതേസമയം അമ്മഅറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ് തിരുവനന്തപുരം കുടുംബ കോടതിയുടെ പരിഗണനയിലാണ്. കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഉള്‍പ്പെടെ നടത്തിയ റിപ്പോര്‍ട്ട് നല്‍കാന്‍ സി ഡബ്ല്യൂ സിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഡിഎന്‍എ പരിശോധനയ്ക്കായി ദത്തെടുത്ത ദമ്പതികളില്‍ നിന്നും കുഞ്ഞിനെ തിരികെയത്തിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് ചൈല്‍ഡ് വെല്‍ഫര്‍ കമ്മിറ്റി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.


ആരു മുഖേനയാണ് കുട്ടി ശിശുക്ഷേമ സമിതിയില്‍ എത്തിയതെന്നും കൈമാറ്റം ദത്തടുക്കല്‍ നിയമപ്രകാരമായിരുന്നോ എന്നിവയും കോടതിക്ക് ശിശുക്ഷേമ സമിതിയില്‍ നിന്ന് അറിയേണ്ടതുണ്ട്. കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമ ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

 


പൊലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടിയെന്നും കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends