Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കേരളം ഏഴുവർഷമായി കാത്തിരുന്ന എയിംസ് കോഴിക്കോട്ടേക്ക്, കിനാലൂരിലേക്കാകാൻ സാധ്യതയേറി, ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇന്ന് കിനാലൂർ സന്ദർശിക്കും, കേന്ദ്ര സർക്കാരിനും എയിംസിനും കൈമാറാനുള്ള റിപ്പോർട്ട് തയ്യാറാക്കും

20 NOVEMBER 2021 10:21 AM IST
മലയാളി വാര്‍ത്ത

കേരളം ഏഴുവർഷമായി കാത്തിരുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അടുത്ത കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകളൊക്കെ പുറത്തുവന്നിരുന്നു. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകി കഴിഞ്ഞ സാഹചര്യത്തിൽ കേരളം ഇത് എവിടെ നിർമ്മിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഏകദേശം ധാരണയിലെത്തിയതായാണ് വിവരം.

കേരളത്തിനുള്ള എയിംസ് കിനാലൂരിലേക്കാകാൻ സാധ്യതയേറിയിരിക്കുകയാണ്. കിനാലൂരിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപറേഷന്റെ കൈവശമുള്ള ഭൂമി കൂടാതെ ഇതോട് അനുബന്ധിച്ചുള്ള 40, 6802 ഹെക്ടറും ഏറ്റെടുക്കാനാണ് നിർദേശം.

 

ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറക്കി നടപടിക്രമങ്ങൾ തുടങ്ങാൻ കോഴിക്കോട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി കഴിഞ്ഞു.ഭൂമി ഏറ്റെടുപ്പിന് ആവശ്യമായ തുക അനുവദിക്കാൻ ധനവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.നേരത്തെ പ്രാഥമിക  നടപടിയെന്നോണം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. ആരോഗ്യമന്ത്രിയും ഉദ്യോഗസ്ഥരും ഇന്ന് കിനാലൂർ സന്ദർശിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും എയിംസിനും നൽകാനുള്ള റിപ്പോർട്ട് കൂടി തയ്യാറാക്കി അധികം താമസിക്കാതെ നൽകുമെന്നാണ് അറിയാൻ സാധിക്കുന്നത്.

കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാവും അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്. നേരത്തെ കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ച് നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട്ട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പലവട്ടം ഡൽഹിയിലെത്തി അറിയിച്ചിരുന്നു.

ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി. കേന്ദ്രബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും ഇത് നടന്നില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്‌തിരുന്ന. കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചാലും തുടർനടപടികൾ വേഗത്തിലാക്കാനും കേന്ദ്രവിഹിതമടക്കം നേടിയെടുക്കാനും സ്പെഷ്യൽ ഓഫീസറെ സംസ്ഥാനം നിയോഗിക്കേണ്ടതുണ്ട്.

 

എല്ലാ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. നിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഡോക്ടർമാർ. ഭുവനേശ്വർ എയിംസിൽ ബ്രെയിൻ ബയോ ബാങ്ക് ഉണ്ട്. വൈറോളജിയിലടക്കം ഗവേഷണം. 750 കിടക്കകളും 20 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും.

200 എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം. കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ല. ന്യൂറോളജി സ്‌പെഷ്യാലിറ്റി എയിംസിലുണ്ടാവും. 6727 ഇരകളാണുള്ളത്.ഏകദേശം 2000 കോടിയാണ് എയിംസിന്റെ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
 
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വനി കുമാർ ചൗബേ ഈ വർഷം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ആറ് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ടതാണെങ്കിലും കേരളത്തിൽ എയിംസ് ആരംഭിക്കുന്നതിന് പണം നീക്കിവച്ചിരുന്നില്ല.

ഓരോ കേന്ദ്രബജറ്റിലും കേരളം പ്രതീക്ഷയോടെ ഈ പ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കാറുണ്ടെങ്കിലും നിരാശയായിരുന്നു ഫലം. അതേസമയം തമിഴ്നാട്ടിൽ എയിംസ് ആശുപത്രിയുടെ നിർമ്മാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പദ്ധതി അടുത്ത വർഷം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് കരുതുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends