കൊട്ടാരക്കരയില്‍ പഞ്ചായത്ത് ജീപ്പിന്റെ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

കൊട്ടാരക്കരയില്‍ പഞ്ചായത്ത് ജീപ്പിന്റെ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ ഡ്രൈവര്‍ പൂവറ്റൂര്‍ കിഴക്ക് രാജ്ഭവനില്‍ ശിവരാജന്റെ മകന്‍ രഞ്ജിത്തി (38)നെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ ഓഫീസ് വൃത്തിയാക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. അഞ്ച് വര്‍ഷത്തിലധികമായി കുളക്കട പഞ്ചായത്തിലെ ഡ്രൈവറാണ് രഞ്ജിത്.
അടുത്തിടെ അവധിയെടുത്തതിന്റെ പേരില്‍ ഇയാളെ ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു രഞ്ജിത്തെന്നു ബന്ധുക്കള്‍ പറയുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവാണ്. മേല്‍ നടപടികള്‍ സ്വീകരിച്ച് പുത്തൂര്‍ പോലീസ്.
"
https://www.facebook.com/Malayalivartha























