Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പമ്പാനദിയിലെ പ്രളയഭീഷണി കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റിയതോടെ തിരക്കേറി ശബരിമലയില്‍.....ദര്‍ശന സായൂജ്യമടഞ്ഞ് ഭക്തര്‍

21 NOVEMBER 2021 07:13 AM IST
മലയാളി വാര്‍ത്ത

പമ്പാനദിയിലെ പ്രളയഭീഷണി കാരണം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാറ്റിയതോടെ ശബരിമലയില്‍ തിരക്കേറി. നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏഴരമണിക്കൂറോളം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം മുടങ്ങിയിരുന്നു.

ഇന്നലെ വെളുപ്പിന് 1.30 മുതല്‍ രാവിലെ 9 വരെ സന്നിധാനത്തേക്ക് ഭക്തരെ വിട്ടില്ല. ശക്തമായ മഴയില്‍ വെള്ളിയാഴ്ച വൈകിട്ട് പമ്പയിലെ ജലനിരപ്പ് ഉയര്‍ന്ന് ആറാട്ടുകടവ് മുതല്‍ മണപ്പുറത്തേക്ക് വെള്ളം കയറിയിരുന്നു.

 



കക്കി ഡാം തുറക്കുകയും പമ്പാ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് സന്നിധാനത്തേക്ക് പ്രവേശനം വിലക്കിയത്. ഇതോടെ തീര്‍ത്ഥാടകര്‍ നിലയ്ക്കലില്‍ കുടുങ്ങി. പമ്പയിലെ ഭീഷണി ഒഴിവായെന്ന് ശബരിമല എ. ഡി. എം അര്‍ജ്ജുന്‍ പാണ്ഡ്യ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ 9 ന് ശേഷമാണ് തീര്‍ത്ഥാടകരെ അയച്ചുതുടങ്ങിയത്. പതിനൊന്നരയോടെ ആദ്യബാച്ച് സന്നിധാനത്ത് എത്തി.

രാത്രി 10.30 വരെ 12,345പേര്‍ മലകയറി. 19,678 പേരാണ് ഇന്നലെ വെര്‍ച്വല്‍ക്യൂവില്‍ ബുക്ക് ചെയ്തിരുന്നത്. സ്‌പോട്ട് ബുക്കിംഗും ഉണ്ട്. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തിരക്കായിരുന്നു ഇന്നലെ.



സീസണിലെ ആദ്യ ശനിയാഴ്ച ആയതും തിരക്ക് വര്‍ദ്ധിപ്പിച്ചു. ഇന്നലെ രാവിലെ പമ്പയിലെ ജലനിരപ്പ് 15 സെന്റിമീറ്ററോളം ഉയര്‍ന്നതോടെ ഞുണുങ്ങാര്‍ സംഗമിക്കുന്ന ഭാഗത്ത് മണപ്പുറത്തേക്ക് വീണ്ടും വെള്ളം കയറിയിരുന്നു.

ഉച്ചയോടെ പമ്പാ ഡാമിന്റെ രണ്ടുഷട്ടറുകള്‍ ഉയര്‍ത്തി. ഇന്നലെ മഴ പെയ്യാതിരുന്നതോടെ തീര്‍ത്ഥാടനം സുഗമമായി. ഇന്നലെ നല്ല തിരക്കായിരുന്നു സന്നിധാനത്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (6 minutes ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (7 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (34 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (42 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (54 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (1 hour ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (6 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (7 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (10 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (11 hours ago)

Malayali Vartha Recommends