വൃക്ക രോഗികള്‍ക്ക് 23 ലക്ഷം മന്ത്രി കെഎം മാണി വിതരണം ചെയ്തു

കേരളത്തില്‍ രോഗംമൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ യു.കെ-യിലെ മലയാളികള്‍ ചേര്‍ന്നാരംഭിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ശേഖരിച്ച 23 ലക്ഷം രൂപ ധനമന്ത്രി കെഎം മാണി ഏഴ് കിഡ്‌നി രോഗികള്‍ക്ക് വിതരണം ചെയ്‌തു.
കോട്ടയം മുട്ടമ്പലം സ്വദേശി റിന്റുവിനും പന്തളം കുളനട സ്വദേശി നീതുവിനും നാലര ലക്ഷം വീതവും തൃശൂര്‍ കോട്ടപ്പുറം സ്വദേശി വിപിന്‍ ചന്ദ്രനും കൊല്ലം തൃക്കടവൂര്‍ സ്വദേശി സജികുമാറിനും മൂന്നര ലക്ഷം വീതവും കോട്ടയം കടുത്തുരുത്തി സ്വദേശി അജീഷിന് മൂന്ന് ലക്ഷവും മലപ്പുറം ഹാജിയാര്‍ പള്ളിയില്‍ രാകേഷ് ബാബുവിന് രണ്ടര ലക്ഷവും ഈരാറ്റുപേട്ട തീക്കോയില്‍ ജോയ് ഉലഹന്നാന് ഒരു ലക്ഷവുമാണ് സഹായം നല്‍കിയത്.
ഇതില്‍ ആദ്യ അഞ്ചു പേര്‍ക്ക് വൃക്ക മാറ്റല്‍ശസ്‌ത്രക്രിയക്കും മറ്റ് രണ്ടു പേര്‍ക്ക് ശസ്‌ത്രക്രിയക്ക് ശേഷമുള്ള തുടര്‍ചികിത്സക്കുമാണ് സഹായം. ഓരോ മാസവും കേരളത്തിലെ ഒരു നിര്‍ദ്ധന രോഗിയെ ചാരിറ്റി ഫൗണ്ടേഷന്‍ സഹായിക്കുന്നതാണ്.
https://www.facebook.com/Malayalivartha