Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കേരളത്തിൽ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 269 ആൾക്കാരെ ; രോഗമുക്തി നേടിയവര്‍ 7908;കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

21 NOVEMBER 2021 08:38 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇന്ന് 5080 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 873, കോഴിക്കോട് 740, തിരുവനന്തപുരം 621, തൃശൂര്‍ 521, കണ്ണൂര്‍ 361, കോട്ടയം 343, കൊല്ലം 307, ഇടുക്കി 276, വയനാട് 228, പത്തനംതിട്ട 206, മലപ്പുറം 203, പാലക്കാട് 175, ആലപ്പുഴ 143, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,892 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,92,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,87,604 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5164 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 269 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 58,088 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 40 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 156 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 37,495 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 252 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7908 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1392, കൊല്ലം 741, പത്തനംതിട്ട 560, ആലപ്പുഴ 278, കോട്ടയം 526, ഇടുക്കി 514, എറണാകുളം 874, തൃശൂര്‍ 938, പാലക്കാട് 283, മലപ്പുറം 178, കോഴിക്കോട് 683, വയനാട് 451, കണ്ണൂര്‍ 397, കാസര്‍ഗോഡ് 93 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 58,088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,04,786 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,55,83,861), 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,62,93,932) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,73,065)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 5080 പുതിയ രോഗികളില്‍ 4399 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 718 പേര്‍ ഒരു ഡോസ് വാക്‌സിനും 2323 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1358 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· നവംബര്‍ 13 മുതല്‍ 19 വരെയുള്ള കാലയളവില്‍, ശരാശരി 64,468 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.3 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 5,828 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12.5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 9%, 11%, 15%, 14%, 14%, 5% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (10 minutes ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (20 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (30 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (44 minutes ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (59 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (3 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (5 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (5 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (5 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (5 hours ago)

Malayali Vartha Recommends