ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

പുറത്ത് പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു. കാസര്‍കോട് ചൗക്കി കല്ലങ്കൈ സ്വദേശി അക്ഷയ്ക്കാണ് (25) സൂര്യാതപമേറ്റത്. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ചൗക്കികടുത്ത് ആലംപാടിയിലെ വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. സഹപ്രവര്‍ത്തകര്‍ പരിശോധിച്ചപ്പോഴാണ് ശരീരത്തിന്റെ പുറം ഭാഗങ്ങളില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി.
https://www.facebook.com/Malayalivartha























