Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍

19 APRIL 2026 12:21 AM IST
മലയാളി വാര്‍ത്ത

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങള്‍ക്കു പിന്നാലെ ടൗണ്‍ഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയില്‍ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി.

വെള്ളം കിനിയുന്നില്ലെന്ന് ഉറപ്പാക്കി വാട്ടര്‍ പ്രൂഫിങ് കൂടി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വീടുകളില്‍ ആളുകളെ താമസിപ്പിക്കുകയുള്ളു. ഇത് സാധാരണ വിള്ളലാണെന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടോ? എനിക്ക് സംശയം ഇല്ല. – മേല്‍ക്കൂരയില്‍ വിളളലുണ്ടായെന്നു പറയപ്പെടുന്ന ഭാഗം ഉരച്ചുനോക്കിയ ശേഷം മന്ത്രി പറഞ്ഞു. ദുരന്തബാധിതര്‍ക്ക് 20 മാസവും വാടകയും ദിനബത്തയും കൂപ്പണും മുടങ്ങാതെ നല്‍കിയിട്ടുണ്ട്. അതൊന്നും സര്‍ക്കാരിന്റെ ഔദാര്യമായി കാണുന്നില്ല. നാട്ടിലെ ജനങ്ങളുടെ അവകാശമാണ്. രാജ്യത്ത് ആദ്യമായിട്ടായിരിക്കും ദുരന്തബാധിതര്‍ക്ക് മുടങ്ങാതെ ഇത്രയും കാലം സഹായം നല്‍കുന്നത്. കേരളത്തിലും മുമ്പ് ഇത്തരം അനുഭവമുണ്ടായിട്ടില്ല. ടൗണ്‍ഷിപ്പില്‍ താമസം തുടങ്ങിയശേഷം പ്രശ്‌നങ്ങള്‍ വന്നാല്‍ ഊരാളുങ്കല്‍ സമാധാനം പറയേണ്ടിവരും. അത് സര്‍ക്കാരിന്റെ ഗ്യാരണ്ടിയാണ്.

വീട്ടില്‍ ചോര്‍ച്ചയുണ്ടെന്നു ഗുണഭോക്താക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടുകളുടെ നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. വീടുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി പ്രശ്‌നം പൂര്‍ണമായും പരിഹരിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു.

വിള്ളലില്‍ ആശങ്ക വേണ്ടെന്ന് ഊരാളുങ്കല്‍ സിഇഒ അരുണ്‍ ബാബു പറഞ്ഞു. സ്ട്രക്ചറില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താനായി പരിശോധന നടത്തും. ഉടമസ്ഥരുടെ എല്ലാ ആശങ്കയും പരിഹരിക്കും. ഗൃഹനാഥനെ സാക്ഷിയാക്കിയായിരിക്കും പരിശോധന നടത്തുക. ഇതിനു ശേഷം ബാക്കി നടപടികള്‍ തീരുമാനിക്കുമെന്നും ടെറസ് മുഴുവന്‍ വാട്ടര്‍ പ്രൂഫിങ് നടത്തുമെന്നും ഫൈബര്‍ കൂടി ചേര്‍ത്ത് കോണ്‍ക്രീറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി കെ.രാജനെതിരെ ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീടിന്റെ ഉടമസ്ഥന്‍ നൗഫല്‍ രംഗത്തെത്തി. ഉടമസ്ഥനായ തന്നോട് ഒന്നും ചോദിക്കാതെയാണ് മന്ത്രി കാര്യങ്ങള്‍ ചെയ്തതെന്നും മന്ത്രിക്ക് കിളി പോയതുപോലെയാണ് തോന്നിയതെന്നും നൗഫല്‍ പറഞ്ഞു. വിള്ളല്‍ വന്ന് മാര്‍ക്ക് ചെയ്തത് മാത്രം മായ്ക്കാനാണ് മന്ത്രി ശ്രമിച്ചത്. വിള്ളല്‍ വന്ന ഭാഗം മന്ത്രി തൊട്ടില്ല. മേല്‍ക്കൂരയില്‍ നോക്കിയാല്‍ വിള്ളല്‍ കൃത്യമായി മനസ്സിലാകുമെന്നും വിള്ളല്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ തനിക്ക് ഭീഷണിയുണ്ടായെന്നും നൗഫല്‍ പറഞ്ഞു. എല്ലാവരും ചോറ് തന്നെയല്ലേ കഴിക്കുന്നത് എന്നും നൗഫല്‍ ചോദിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (22 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (54 minutes ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (58 minutes ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (1 hour ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (4 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (5 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (5 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (6 hours ago)

Malayali Vartha Recommends