കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്

കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ ലൈംഗികാതിക്രമ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി, പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കണ്ണൂര്‍ വനിതാ പോലീസ് ആണ് പരാതിയില്‍ കേസെടുത്തത്. കണ്ണൂര്‍ സ്വദേശിനിയാണ് അതുലിനെതിരെ പരാതി നല്‍കിയത്. 2018 മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. 2020 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
കൂര്‍ഗില്‍ നിന്ന് ഇരുവരും ഒന്നിച്ച് വീട്ടിലേക്ക് കാറില്‍ മടങ്ങുന്നിതിനടെ വിവാഹ വാഗ്ദാനം നല്‍കി സമ്മതമില്ലാതെ ലൈംഗീക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ പല തവണകളായി 1,65,000 രൂപ വാങ്ങുകയും പണം മുഴുവന്‍ തിരികെ നല്‍കാതെ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറി വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നത്. ഇ മെയില്‍ മുഖേനെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha

























